Wednesday, March 18, 2026 Last Updated 15 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 01.09 PM

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുവീണു ; രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

uploads/news/2026/02/826867/kozhikkod-accident.jpg

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരണമടഞ്ഞതായി സൂചനകള്‍. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു പേരില്‍ രണ്ടു പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞവര്‍ ലോഡിംഗ് തൊഴിലാളികളാണ്. പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്‌ളാബ് ഇടിഞ്ഞുവീഴുകായിരുന്നു. പൊളിക്കാനിട്ടിരുന്ന കെട്ടിടത്തിന്റെ 50 മീറ്ററോളം സ്‌ളാബ്ബ് ഇടിഞ്ഞു താഴെ വീഴുകയായിരുന്നു.

മരണമടഞ്ഞവരില്‍ ജബ്ബാര്‍, അഷ്‌റഫ് എന്നീ തൊഴിലാളികളുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവരുടെ ട നിലയും ഗുരുതരമാണ്. തൊഴിലാളികള്‍ ജോലിക്കായി എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപകടകരമായ സാഹചര്യത്തില്‍ രണ്ടുവര്‍ഷം മുമ്പ് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്ന കെട്ടിടമാണെന്നുമാണ് വിവരം. കീഴില്‍ നിന്നിരുന്നവരുടെ മുകളിലേക്കാണ് സ്‌ളാബ് തകര്‍ന്നുവീണത്.

കെട്ടിടത്തിനുള്ളില്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. കെട്ടിടം ഇടിഞ്ഞുവീഴുന്നത് കണ്ട് ആള്‍ക്കാര്‍ ഇവിടെ നിന്നും ഇറങ്ങിയോടുകയും ചെയ്തതിനാലാണ് കാര്യമായ പരിക്കേല്‍ക്കാതിരുന്നത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജിലേക്കുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Ads by Google
Monday 23 Feb 2026 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google