Wednesday, March 18, 2026 Last Updated 15 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 12.36 PM

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുവീണു ; അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

uploads/news/2026/02/826866/death.jpg

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്‌ളാബ് ഇടിഞ്ഞുവീഴുകായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കെട്ടിടത്തിന്റെ സ്‌ളാബാണ് ഇടിഞ്ഞുവീണത്.

നാലുപേര്‍ ലോഡിംഗ് തൊഴിലാളികളാണ്. മറ്റൊരാള്‍ ഇവിടെയെത്തിയയാളും. അപകടകരമായ സാഹചര്യത്തില്‍ രണ്ടുവര്‍ഷം മുമ്പ് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്ന കെട്ടിടമാണെന്നുമാണ് വിവരം. ഇവിടെ നിന്നിരുന്നവരുടെ മുകളിലേക്കാണ് സ്‌ളാബ് തകര്‍ന്നുവീണത്.

കെട്ടിടത്തിനുള്ളില്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. കെട്ടിടം ഇടിഞ്ഞുവീഴുന്നത് കണ്ട് ആള്‍ക്കാര്‍ ഇവിടെ നിന്നും ഇറങ്ങിയോടുകയും ചെയ്തതിനാലാണ് കാര്യമായ പരിക്കേല്‍ക്കാതിരുന്നത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജിലേക്കുമാണ് കൊണ്ടുപോയിരിക്കുന്നത്.

Ads by Google
Monday 23 Feb 2026 12.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google