Wednesday, March 18, 2026 Last Updated 12 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 12.11 PM

ബിജെപിയുടെ ജയം ഉറപ്പാക്കണം ; മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അന്യസംസ്ഥാന നിരീക്ഷകര്‍

uploads/news/2026/02/826859/BJP.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാവനത്ത് വന്‍ വിജയം ലക്ഷ്യമിടുന്ന ബിജെപി അടിത്തട്ട് പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ അന്യസംസ്ഥാന നിരീക്ഷകരെയും സജ്ജമാക്കുന്നു. ബിജെപി എ ക്ലാസ്സ് മണ്ഡലമായി പട്ടികപ്പെടുത്തിയിട്ടുള്ള മണ്ഡലങ്ങളിലെ സൂഷ്്മനിരീക്ഷണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന് പുറത്തുള്ള ബിജെപി എംഎല്‍എമാരും നേതാക്കളുമടക്കം ചുമതല നല്‍കിയിരിക്കുന്നവരിലുണ്ട്. ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ നിയോജക മണ്ഡലങ്ങള്‍ അനുസരിച്ചാണ് ചുമതല.

നിരീക്ഷകര്‍ ഇവിടെയെത്തി റിപ്പോര്‍ട്ട് തേടും. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് ബിജെപിയുടെ എ ക്ലാസ്സ് മണ്ഡലങ്ങളിലെ പ്രവര്‍ത്തന ങ്ങളും സാഹചര്യങ്ങളും ഇവര്‍ പഠിക്കും. ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട പരിശീ ലനം ലഭിച്ച നേതാക്കളാണ് കേരളത്തിലെ പ്രചരണത്തിനും ചുക്കാന്‍ പിടിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം, വോട്ടുനില, തദ്ദേശ സ്ഥാപന ങ്ങളി ലെ സീറ്റുനില തുടങ്ങിയ വിവരങ്ങള്‍ നിരീക്ഷകര്‍ ഇതിനകം ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം മണ്ഡലം ഭാരവാഹികള്‍ക്ക് പഠനക്ലാസ്സുകളും നടത്തിയി ട്ടുണ്ട്.

എന്‍ഡിഎയുടെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ട സാഹചര്യം വന്നിരിക്കുന്നത് കഴിഞ്ഞ തവണയുണ്ടായ തോല്‍വികള്‍ വിലയിരുത്തിയാണ്. കഴിഞ്ഞ തവ ണത്തെ സ്ഥിതിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പലയിടത്തും രണ്ടാം സ്ഥാനത്ത് ബിജെപി എത്തിയെങ്കിലും വിജയത്തിലേക്ക് എ ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഘടകകക്ഷികള്‍ മത്സരിച്ച സീറ്റുകളില്‍ വേണ്ടത്ര ഏകോപനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇതിന് കാരണമായി നേതൃ ത്വം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇതെല്ലാം പരിഹരിക്കുന്ന എന്ന ഉദ്ദേശത്തിലാണ് കേന്ദ്രത്തില്‍ നിന്നുള്ള നിരീക്ഷകരെ ഓരോ മണ്ഡ ലങ്ങ ളിലും ചുമതലപ്പെടുത്തിയിരിക്കുന്നത്.

Ads by Google
Monday 23 Feb 2026 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google