Wednesday, March 18, 2026 Last Updated 14 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.43 AM

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

uploads/news/2026/02/826856/sabarimala.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ അനാവശ്യമായി ജയിലിലടച്ചെന്നുള്ള കെ. ബാബുവിന്റെ പ്രസ്താവനയ്ക്ക് എതിരേ ഭരണകക്ഷി അംഗങ്ങള്‍ രംഗത്തുവന്നു.

ശബരിമല സ്വര്‍ണം വിറ്റ് പുട്ടടിച്ചവര്‍ എല്ലാം പുറത്താണ്. ശബരിമല തന്ത്രിയെ അനാവശ്യമായി ജയിലിലാക്കി. തന്ത്രിയ്ക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത് കെ ബാബു പറഞ്ഞു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് എന്താണ് പ്രത്യേകതയെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു.

കെ ബാബു നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതിക്ക് എതിരാണെന്നും കേസിന്റെ അന്വേഷണത്തിന്‍ പൂര്‍ണമായ മേല്‍നോട്ടം ഹൈക്കോടതിക്കാണ് എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത് കുറ്റമറ്റ അന്വേഷണമാണെന്നും ശരിയായ ദിശയിലാണെന്നും ഓപ്പണ്‍ കോര്‍ട്ടിനകത്തുള്ള ഒബ്സര്‍വേഷനിലല്ല, ഒരു ഓര്‍ഡറിനകത്ത് തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ അന്വേഷണത്തെയാണ് അദ്ദേഹം ഒരു കുറ്റവും ചെയ്യാത്ത ആള്‍ എന്നതിലേക്ക് എത്തിയതെന്നും പി. രാജീവ് ആവശ്യപ്പെട്ടു.

തന്ത്രിയ്ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. തന്ത്രിയ്ക്ക് രണ്ട് വക്കീല്‍ പുറത്തുണ്ട്. തന്ത്രിയെ മുന്‍നിര്‍ത്തി സുവര്‍ണ്ണാവസരം നോക്കുകയാണ്. ബിജെപിക്ക് നാരങ്ങാവെള്ളവും കലക്കി ലീഗുകാര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ നാളെ ജനം പുറത്തിറക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സുപ്രധാനമായ ബജറ്റ് സമ്മേളനത്തില്‍ പോലും ബഹളം ഉണ്ടാക്കുന്ന ഇവര്‍ സഭയില്‍ ഇരിക്കാന്‍ യോഗ്യരല്ല. ഇവിടെ ഇരിക്കുന്ന എത്രപേര്‍ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന് ഉറപ്പില്ല. ബിജെപിയുമായി സോഫ്റ്റ് പാലം ഉണ്ടാക്കുന്നത് കോണ്‍ഗ്രസിന് നല്ലതാണ് അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയ്ക്കും, അടൂര്‍ പ്രകാശിനും ഒപ്പമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഭരണപക്ഷവും തിരിച്ചടിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭ നാളെ പിരിയും. സഭാനടപടികള്‍ ഗില്ലറ്റിന്‍ ചെയ്യാനാണ് ധരണ.

തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ധനവിനിയോഗ ബില്‍ അടക്കം ഒമ്പത് ബില്ലുകള്‍ നാളെ പാസാക്കും. രണ്ട് ഫിനാന്‍സ് ബില്ലുകള്‍ക്ക് പുറമേ നെറ്റിവിറ്റി കാര്‍ഡ് ബില്ലും സഭ നാളെ പാസാക്കും.

Ads by Google
Monday 23 Feb 2026 11.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google