Monday, March 16, 2026 Last Updated 6 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

തൊണ്ടിമുതല്‍ തിരിമറി കേസ്‌: ശിക്ഷ മരവിപ്പിക്കണം; ആന്റണി രാജു ഹൈക്കോടതിയില്‍

uploads/news/2026/02/826825/k6.jpg

കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു മുന്‍ മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാല്‍ എം.എല്‍.എ. സ്‌ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത മാറികിട്ടുകയും ചെയ്യും. ഇതു ലക്ഷ്യംവെച്ചാണ്‌ ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്‌.
ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്തു മയക്കുമരുന്ന്‌ കേസില്‍ വിദേശ പൗരനെ രക്ഷിക്കാന്‍, തൊണ്ടിമുതലായ അടിവസ്‌ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണു ആന്റണി രാജുവിനെതിരായ കുറ്റം.
കേസില്‍ ജനുവരി മൂന്നിന്‌ തിരുവനന്തപുരം സെഷന്‍സ്‌ കോടതി ആന്റണി രാജുവിനു മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
1990 ഏപ്രില്‍ നാലിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന്‌ രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്‌ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണു കേസ്‌.
അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു.
ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്‌ത്രത്തില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലര്‍ക്കായിരുന്ന കെ.എസ്‌. ജോസും ചേര്‍ന്നു കൃത്രിമം കാണിച്ചെന്നതാണു കുറ്റം.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED