Wednesday, March 18, 2026 Last Updated 9 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.33 PM

ട്രംപിന്റെ വസതിയില്‍ ഇടച്ചുകയറാന്‍ ശ്രമം;യുവാവിനെ വധിച്ചു

uploads/news/2026/02/826784/donald-trump.jpg

മിയാമി: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പാം ബീച്ചിലുള്ള സ്വകാര്യ വസതിയിലേക്ക്‌ ഇടിച്ചുകയറാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാ ഭടന്മാര്‍ വെടിവച്ചുകൊന്നു. ആക്രമണ സമയത്ത്‌ ട്രംപ്‌ വസതിയില്‍ ഉണ്ടായിരുന്നില്ല.

പ്രാദേശിക സമയം പുലര്‍ച്ചെ 1.30 നാണു 20 വയസുള്ള യുവാവ്‌ ട്രംപിന്റെ മാര്‍-എ-ലഗോ വസതിയിലേക്ക്‌ പ്രവേശിക്കാന്‍ ശ്രമിച്ചത്‌. സുരക്ഷാ വലയം മറികടക്കാന്‍ ശ്രമിച്ച യുവാവിനെ ഏജന്റുമാരും പാം ബീച്ച്‌ കൗണ്ടി ഷെരീഫ്‌ ഓഫീസിലെ ഉദ്യോഗസ്‌ഥനും ചേര്‍ന്ന്‌ തടയുകയായിരുന്നു.

അയാളുടെ പക്കല്‍ ഒരു കാന്‍ നിറയെ പെട്രോളും ഒരു ഷോട്ട്‌ഗണ്ണും ഉണ്ടായിരുന്നു. അവ ഉപേക്ഷിക്കാന്‍ സുരക്ഷാ ഭടന്മാര്‍ ആവശ്യപ്പെട്ടു. അയാള്‍ കാന്‍ താഴെയിട്ടു, ഷോട്ട്‌ഗണ്‍ വെടിവയ്‌ക്കാന്‍ പാകത്തില്‍ ഉയര്‍ത്തി. അപ്പോള്‍, 'ഭീഷണി ഒഴിവാക്കാന്‍' സുരക്ഷാഭടന്മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന്‌ പാം ബീച്ച്‌ കൗണ്ടി ഷെരീഫിന്റെ ഓഫീസ്‌ അറിയിച്ചു.

Ads by Google
Sunday 22 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google