Wednesday, March 18, 2026 Last Updated 8 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 06.41 PM

പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ

തൻ്റെ മകനും മകളും പരസ്യത്തിനു വേണ്ടിയല്ല കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്തതെന്ന് വ്യക്തമാക്കിയ റെജി സാമുവൽ മോശം കമന്റുകൾ ഇടുന്ന ആളുകളെ ഓർത്താണ് തങ്ങൾക്ക് ദുഃഖമെന്നും കൂട്ടിച്ചേർത്തു.
aalin sherin, grandfather

മൻ കി ബാത്തിൽ പ്രധാനമന്ത്രി അവയവദാനത്തെ കുറിച്ച് പരാമർശിച്ചതിൽ വളരെ സന്തോഷമെന്ന് ആലിൻ ഷെറിന്റെ മുത്തച്ഛൻ റെജി സാമുവൽ. പ്രധാനമന്ത്രി മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിൽ സംസാരിച്ചു. തൻ്റെ മകനും മകളും പരസ്യത്തിനു വേണ്ടിയല്ല കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്തതെന്ന് വ്യക്തമാക്കിയ റെജി സാമുവൽ മോശം കമന്റുകൾ ഇടുന്ന ആളുകളെ ഓർത്താണ് തങ്ങൾക്ക് ദുഃഖമെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിന്‍ ഷെറിന്‍ എബ്രഹാമിന് രാജ്യത്തിന്‍റെ ആദരം. ആലിന്‍ ഷെറീന്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ആലിന്‍റെ കഥ വിവരിച്ചാണ് അവയവ ദാനത്തിന്‍റെ മാഹാത്മ്യം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തോട് പറഞ്ഞത്.

പത്ത് മാസം പ്രായമായ കുഞ്ഞ്. എന്തെല്ലാം സ്പനങ്ങള്‍ ബാക്കി വച്ചാകും അവള്‍ മടങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനക്കിടയിലും അവയങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ആ രക്ഷിതാക്കളെ രാജ്യം നമിക്കണം.രക്ഷിതാക്കളുടെ മഹനീയമായ ചിന്തയും ഉറച്ച വ്യക്തിത്വവുമാണ് ആ തീരുമാനത്തിലൂടെ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 22 Feb 2026 06.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google