Wednesday, March 18, 2026 Last Updated 57 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 04.34 PM

ലഹരിക്ക് പണം നല്കിയില്ല, അമ്മൂമ്മയെ ഡംബൽ ഉപയോഗിച്ച് കൊലപ്പെടുത്തി; യുവാവിന് 9 വർഷം തടവും പിഴയും

on

അരൂർ: വ്യായാമത്തിനുള്ള ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്.

Ads by Google
Sunday 22 Feb 2026 04.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google