Wednesday, March 18, 2026 Last Updated 55 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 02.56 PM

ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തു

ബൈക്കിലെത്തിയ മൂന്നംഗ സംഘം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രോഹന്‍ മിശ്രയ്‌ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
  banaras-hindu-university

വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വെടിവെപ്പ്. ബൈക്കിലെത്തിയ മൂന്നംഗ സംഘം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രോഹന്‍ മിശ്രയ്‌ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ബിര്‍ള എ ഹോസ്റ്റല്‍ ഗേറ്റിലായിരുന്നു സംഭവം. നാല് തവണ വെടിയുതിർത്തെങ്കിലും രോഹന്‍ മിശ്ര വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.രോഹന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിയുഷ് കുമാര്‍ തിവാരി, ഋഷഭ്, തപസ് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമായതെന്നാണ് വിവരം . സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നാണ് രോഹന്‍ പൊലീസിന് മൊഴി നൽകിയത്.

Ads by Google
Sunday 22 Feb 2026 02.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google