Wednesday, March 18, 2026 Last Updated 59 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 02.38 PM

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി ; നേമത്ത് മത്സരിക്കാന്‍ ആഗ്രഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

wrote, by

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരില്‍ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരില്‍ എഴുതിയിട്ടുളളത്.

എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്റെ മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാന്‍ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമസഭാ തെരെഞ്ഞടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവില്‍ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്.

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരി​ഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയിൽ സി കൃഷ്ണകുമാറും മത്സരരം​ഗത്തുണ്ടാവും. പാലയിൽ ഷോൺ ജോർജും, തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിക്കും.

Ads by Google
Sunday 22 Feb 2026 02.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google