Wednesday, March 18, 2026 Last Updated 53 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.41 PM

തൃക്കുന്നിപ്പുഴയില്‍ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം: തോക്ക് ചൂണ്ടി ഭീഷണി, പത്തോളം പേര്‍ക്ക് പരിക്ക്

gunda, team, conflict, alappuzha

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനെത്തിയ ക്രിമിനല്‍ സംഘങ്ങളാണ് തെരുവില്‍ ഏറ്റുമുട്ടിയത്. ഹരിപ്പാട് നിന്നെത്തിയ സംഘവും പ്രാദേശിക ഗുണ്ടാസംഘവും തമ്മില്‍ സമീപത്തെ ബിയര്‍ പാര്‍ലറില്‍ വെച്ചുണ്ടായ വാക്കേറ്റമാണ് വലിയ അക്രമത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഘര്‍ഷത്തിനിടെ വിഷ്ണു എന്നയാള്‍ എതിര്‍സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇതിന് പിന്നാലെ നടന്ന കൂട്ടത്തല്ലില്‍ ഒരു സംഘം വിഷ്ണുവിനെ പട്ടിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പത്തോളം പേര്‍ക്ക് പരിക്കേറ്റ സംഘര്‍ഷത്തില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ബിയര്‍ പാര്‍ലറിന് മുന്നില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് ക്ഷേത്രത്തിലെ കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന സ്ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും നാടകീയമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. പോലീസ് ജീപ്പില്‍ കയറ്റിയ രണ്ടുപേര്‍ ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയവരും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Ads by Google
Sunday 22 Feb 2026 12.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google