Wednesday, March 18, 2026 Last Updated 52 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.33 PM

ഇന്‍ജുറി ടൈമില്‍ ജി.സി.ഡി.എയുടെ ഫൗള്‍ പ്ലേ; കലൂര്‍ സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പത്രസമ്മേളനം തടഞ്ഞു, മാധ്യമങ്ങളെ പുറത്താക്കി വാതിലടച്ചു താഴിട്ടു

സ്‌റ്റേഡിയത്തില്‍ മത്സരം നടക്കുന്നതിനു മുമ്പായി വാടകത്തര്‍ക്കം ഉടലെടുത്തിരുന്നു. പോയവര്‍ഷത്തെ കുടിശികയും ബ്ലാസ്‌റ്റേഴ്‌സ്‌ നല്‍കാനുണ്ടായിരുന്നു. ഇതു നല്‍കാത്തതിന്റെ പേരിലാണ്‌ പത്രസമ്മേളനം തടഞ്ഞത്‌.
uploads/news/2026/02/826658/k5.jpg

കൊച്ചി: ഇന്നു വൈകുന്നേരം നടക്കുന്ന മത്സരം സംബന്ധിച്ച്‌ ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ നടത്താനിരുന്ന പത്രസമ്മേളനം ജി.സി.ഡി.എ. തടഞ്ഞു.
കലൂര്‍ സ്‌റ്റേഡിയത്തിലായിരുന്നു പത്രസമ്മേളനം ബ്ലാസ്‌റ്റേഴ്‌സ്‌ വിളിച്ചിരുന്നത്‌. ഇന്നലെ രാവിലെ 11.30ന്‌ മാധ്യമപ്രവര്‍ത്തകര്‍ എത്തുകയും നിശ്‌ചയിച്ചിരുന്ന ഇരിപ്പിടങ്ങളില്‍ ഇരിക്കുകയും ചെയ്‌തു. എന്നാല്‍, പത്രസമ്മേളനം സ്‌റ്റേഡിയത്തില്‍ നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന്‌ സ്‌റ്റേഡിയം ഉടമകളായ ജി.സി.ഡി.എ. അറിയിച്ചു.

തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ പുറത്തുപോകണമെന്ന്‌ അധികൃതര്‍ ആവശ്യപ്പെട്ടു. ജി.സി.ഡി.എ. ചുമതലപ്പെടുത്തിയ ഉദ്യോഗസ്‌ഥര്‍ മാധ്യമങ്ങളെ പുറത്താക്കി വാതിലടച്ചു താഴിട്ടു. അതിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌റ്റേഡിയത്തിലെ ഓഫീസും ജി.സി.ഡി.എ. പൂട്ടി.

സ്‌റ്റേഡിയത്തില്‍ മത്സരം നടക്കുന്നതിനു മുമ്പായി വാടകത്തര്‍ക്കം ഉടലെടുത്തിരുന്നു. പോയവര്‍ഷത്തെ കുടിശികയും ബ്ലാസ്‌റ്റേഴ്‌സ്‌ നല്‍കാനുണ്ടായിരുന്നു. ഇതു നല്‍കാത്തതിന്റെ പേരിലാണ്‌ പത്രസമ്മേളനം തടഞ്ഞത്‌. തുടര്‍ന്ന്‌ ഓണ്‍ലൈനില്‍ പത്രസമ്മേളനം സംഘടിപ്പിച്ചു. കളി ഇന്നു തന്നെ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അറിയിച്ചു.
ഒരു കളിക്ക്‌ സ്‌റ്റേഡിയം വാടകയിനത്തില്‍ 2 ലക്ഷം മതിയെന്ന്‌ ജി.സി.ഡി.എ. ചെയര്‍മാന്‍ നേരത്തേ ബ്ലാസ്‌റ്റേഴ്‌സിനെ അറിയിച്ചിരുന്നു. എന്നാല്‍, 4.2 ലക്ഷം രൂപ വാടക വേണമെന്ന്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.സി.ഡി.എ. എക്‌സിക്യൂട്ടീവ്‌ യോഗം ആവശ്യപ്പെട്ടിരുന്നു. ഇത്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അംഗീകരിച്ചില്ല. വാടകത്തര്‍ക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സുമായി ഇന്നലെയും ജി.സി.ഡി.എ. ചര്‍ച്ചകള്‍ നടത്തി. ഇന്നു വൈകിട്ട്‌ മത്സരം നടക്കുമെന്നാണു വിവരം.

വാടകത്തര്‍ക്കം തീര്‍ന്നു; മത്സരം നടക്കും

കൊച്ചി: കുടിശികയിനത്തിലുള്ള 28 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്ന കാര്യത്തില്‍ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ധാരണയിലെത്തിയതായി വിവരം. ഇതോടെ ഐ.എസ്‌.എലിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അനിശ്‌ചിതത്വത്തിനും വിരാമമായി. സ്‌റ്റേഡിയം മത്സരത്തിനായി വിട്ടുനല്‍കും.
വാടകയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കത്തിനും പരിഹാരമായി. ഒരു മത്സരത്തിനായി സ്‌റ്റേഡിയം വിട്ടുനല്‍കുന്നതിന്‌ 4.20 ലക്ഷം രൂപ കലൂര്‍ ജവാഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയം ഉടമകളായ ജി.സി.ഡി.എയ്‌ക്കു കേരള ബ്ലാസ്‌റ്റേഴ്‌സ്‌ നല്‍കും.

Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google