Monday, March 16, 2026 Last Updated 2 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

ഉഷയുടെ വയറ്റില്‍നിന്ന്‌ കത്രിക പുറത്തെടുത്തു

uploads/news/2026/02/826654/k1.jpg

കൊച്ചി: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയയ്‌്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ മറന്നുവച്ച കത്രിക അഞ്ചുവര്‍ഷം കഴിഞ്ഞ്‌ സര്‍ജറിയിലൂടെ പുറത്തെടുത്തു. ആലപ്പുഴ പുന്നപ്ര നാല്‍പതില്‍ചിറയില്‍ ഉഷാ ജോസഫിന്റെ വയറ്റില്‍നിന്നാണ്‌ കത്രിക പുറത്തെടുത്തത്‌. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന സര്‍ജറിയില്‍ 'ആര്‍ട്ടറി ഫോര്‍സെപ്‌സ്‌' എന്ന ശസ്‌ത്രക്രിയാ ഉപകരണമാണ്‌ പുറത്തെടുത്തത്‌.
ശസ്‌ത്രക്രിയയ്‌ക്ക്‌ അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ഒ.വി. സുധീര്‍, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്‌ജീവന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ. രാധാമണി എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച എറണാകുളം ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളജ്‌ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ഗണേഷ്‌ മോഹന്‍, സര്‍ജറി വിഭാഗം മേധാവി ഡോ. എ.കെ.അബ്‌ദുള്‍ സിയാദ്‌ എന്നിവരും ശസ്‌ത്രക്രിയയില്‍ ഉടനീളം സന്നിഹിതരായിരുന്നു
രോഗിയുടെ നില തൃപ്‌തികരമാണെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. പുറത്തെടുത്ത കത്രിക അമ്പലപ്പുഴ പോലീസിന്‌ കൈമാറി. കഴിഞ്ഞ ദിവസമാണ്‌ ഉഷ ആശുപത്രിയില്‍ അഡ്‌മിറ്റായത്‌.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED