Monday, March 16, 2026 Last Updated 16 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

175 അധ്യാപകര്‍ക്ക്‌ തസ്‌തികകള്‍ തിരിച്ചുലഭിക്കും: മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്‌കൂളുകളില്‍ യു.ഐ.ഡി. രേഖപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടിനല്‍കിയതിലൂടെ 175 അധ്യാപകര്‍ക്ക്‌നഷ്‌ടപ്പെട്ട തസ്‌തികകള്‍ തിരിച്ചുലഭിക്കുമെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2025-26 അധ്യയന വര്‍ഷത്തെ തസ്‌തിക നിര്‍ണയവുമായി ബന്ധപ്പെട്ടാണ്‌ നടപടി. 2025 ജൂണ്‍ 10ലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പില്‍ യു.ഐ.ഡി ലഭ്യമാകാതിരുന്ന കുട്ടികള്‍ക്ക്‌ ജൂലൈ 14 വരെ ലഭിച്ച രേഖകള്‍ കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെയുള്ള തീയതികളില്‍ കൈറ്റ്‌ പ്രത്യേക പരിശോധന നടത്തി. 213 വിദ്യാലയങ്ങളില്‍ നിന്നായി ആറാം പ്രവൃത്തിദിനത്തില്‍ പുറന്തള്ളപ്പെട്ട 1052 കുട്ടികളുടെ വിവരങ്ങളാണ്‌ പ്രത്യേക സമിതി പരിശോധിച്ചത്‌.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED