Wednesday, March 18, 2026 Last Updated 54 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

കനത്തചൂടിന്‌ ആശ്വാസം; വേനല്‍മഴയെത്തി

uploads/news/2026/02/826639/Rain3.jpg

കൊച്ചി: തുലാവര്‍ഷം പടിയിറങ്ങി ഒന്നരമാസം പിന്നിടുമ്പോള്‍ കേരളത്തില്‍ വേനല്‍ച്ചൂടിന്‌ ആശ്വാസമായി വേനല്‍ മഴ.
ഇന്നലെ സംസ്‌ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ കടുത്ത ചൂടിന്‌ ആശ്വാസമേകി വേനല്‍മഴ ലഭിച്ചു. മഴ ദുര്‍ബലമാണെങ്കിലും ഇന്നുകൂടി തുടരും. തെക്ക്‌, മധ്യ കേരളത്തിലാകും മഴ. വടക്കന്‍ കേരളത്തില്‍ മഴ സാധ്യത വിരളമാണ്‌.
മഴയ്‌ക്കൊപ്പം ശക്‌തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്‌. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലാകും മഴ. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ്‌ മഴയ്‌ക്കു കാരണം. വേനല്‍ക്കാലത്ത്‌ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും തുടര്‍ന്നുള്ള ന്യൂനമര്‍ദവും ഉണ്ടാകാറുണ്ടെന്ന്‌ കാലാവസ്‌ഥാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google