Wednesday, March 18, 2026 Last Updated 58 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 07.05 PM

അവിഹിതബന്ധമെന്ന് സംശയം; 21കാരിയായ ഭാര്യയെ ഭർത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് കൊല്ലപ്പെട്ടത്.
murder, benguluru

ബെംഗളൂരുവിൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം 21കാരിയെ ഭർത്താവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു . സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച മദ്യപിച്ച് എത്തിയ ശേഷമാണ് സിഞ്ചനയെ ഭർത്താവ് രേണുകയ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കഗ്ഗാലിപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുല്ലെഗൌഡനപാലയയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്.

വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിട്ടു. ദേഷ്യം മൂത്തപ്പോൾ വീടിന് മുന്നിൽക്കിടന്ന കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സിഞ്ചന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ ഒളിവിലുള്ള പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Ads by Google
Saturday 21 Feb 2026 07.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google