Wednesday, March 18, 2026 Last Updated 56 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 05.38 PM

മീനുക്കുട്ടിക്കും കുടുംബത്തിനും മുന്നോട്ട് ജീവിക്കണം; സുമനസുകളുടെ പിന്തുണ തേടുന്നു

uploads/news/2026/02/826613/Minnukkutty.jpg

കോട്ടയം: മീനുക്കുട്ടിക്കും കുടുംബത്തിനും മുന്നോട്ടു ജീവിക്കണം, പക്ഷേ സുമനസുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂ. കോടിമത അറയ്ക്കല്‍ച്ചിറ എം. മീനുക്കുട്ടി (32)യാണ് സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുന്നത്.

ഒമ്പതാം വയസു മുതല്‍ സൈക്രാട്രി, ന്യൂറോ സംബന്ധിയായ രോഗങ്ങള്‍ക്കു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നയാളാണ് മീനുക്കുട്ടി. ഇപ്പോള്‍, ഒരു മാസം 6000 രൂപയുടെ മരുന്നു വേണം. മരുന്നിന്റെ ശക്തിയാല്‍ ദിവസത്തിന്റെ പകുതിയിലേറെ സമയവും ഉറക്കത്തിലായിരിക്കും. ജോലികള്‍ക്ക് ഒന്നും പോകാന്‍ കഴിയാത്ത സാഹചര്യമാണ്.

ഭര്‍ത്താവിനു എറണാകുളത്ത് ചെറിയ ഒരു ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് മീനുക്കുട്ടിയും മൂന്നു വയസുകാരിയായ മകളും വയോധികയായ അമ്മയും കഴിയുന്നത്. അമ്മ ശ്വാസ കോശ സംബന്ധിയായ രോഗത്താല്‍ ബുദ്ധിമുട്ടുന്നയാളാണ്. പിതാവ് 1999 ല്‍ മരിച്ചിരുന്നു. ഏക സഹോദരന്‍ സ്‌ട്രോക്കിനെത്തുടര്‍ന്നു 2016ലും മരിച്ചു. ഒന്നര സെന്റ് സഥലത്തെ വീട്ടിനുള്ളിലാണ് അമ്മയും മകളും കഴിയുന്നത്. അമ്മയ്ക്കു ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ മരുന്നു വാങ്ങാന്‍ പോലും തികയില്ല. പലരുടെയും സഹായത്താലാണ് ഇതുവരെ മുന്നോട്ടു പോയതെന്നു മീനുക്കുട്ടി പറയുന്നു. ഈ സാഹചര്യത്തില്‍ സുമനസുകളുടെ കരുണയില്‍ മാത്രമാണ് മീനുക്കുട്ടിയുടെയും കുടുംബത്തിന്റെയും ഏക പ്രതീക്ഷ.

മീനുക്കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ എസ്ബി. ഐ. കോടിമത ബ്രാഞ്ച്., ഐ.എഫ്.എസ്.സി. കോഡ് - എസ്.ബി. ഐ. എന്‍ 0070379, അക്കൗണ്ട് നമ്പര്‍ 67011314779. ഫോണ്‍- 7907853543

Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 05.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google