Wednesday, March 18, 2026 Last Updated 52 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 01.10 PM

എഐ ഉച്ചകോടിയില്‍ പ്രവേശിച്ചത് നാണമില്ലാത്ത നഗ്നരായ ഗുണ്ടകള്‍ ; കോണ്‍ഗ്രസിനെ കേരളജനത പാഠം പഠിപ്പിക്കും

uploads/news/2026/02/826588/prakash-javdekar.jpg

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഐ ഉച്ചകോടിയില്‍ കോണ്‍ഗ്രസിന്റെ നഗ്നരായ നാണമില്ലാത്ത ഗുണ്ടകള്‍ പ്രവേശിച്ച് അക്രമം ഉണ്ടാക്കിയെന്നും ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധപതനമാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. ഈ പ്രവര്‍ത്തിയിലൂടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നതെന്നും പാര്‍ട്ടിയില്‍ ആളുകള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും എക്‌സിലിട്ട കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

ഇത് കോണ്‍ഗ്രസിന്റെ നിലവാരം എത്ര താണെന്നും അവര്‍ എത്രമാത്രം നിരാശരാണെന്നും വ്യക്തമാക്കുന്നതാണ്. രാഹുല്‍ഗാന്ധി ഇതു തന്നെയാണ് പാര്‍ലമെന്റിലും ചെയ്യുന്നത്. ഇത് ജനങ്ങള്‍ അംഗീകരിക്കില്ല. അതിന് കേരളജനത അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കനത്ത തിരിച്ചടി കൊടുക്കും. കേരളീയര്‍ക്ക് ഇത്തരം കോമാളിത്തരങ്ങള്‍ ഇഷ്ടമല്ലെന്നും കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരു പാഠം പഠിപ്പിക്കുമെന്നും കുറിപ്പില്‍ പറഞ്ഞു.

നിര്‍മ്മിതബുദ്ധിയുടെ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ ഒത്തുകൂടിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ഇന്ത്യയുടെ സാങ്കേതിക പ്രതിഭയെയും അവര്‍ അഭിനന്ദിക്കുകയും ചെയ്തപ്പോള്‍ എഐ ഉച്ചകോടിയെ ഇന്ത്യാ വിരുദ്ധ സംഭവമാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും സാങ്കേതികവിദ്യയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയാകേണ്ടിയിരുന്നത് രാഷ്ട്രീയ നാടകമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ നടന്ന പ്രകടനങ്ങളില്‍ എല്‍ഡിഎഫ് മുമ്പ് പങ്കെടുത്തിരുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫിന് വിവാദത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കഴിയില്ലെന്നും ജാവദേക്കര്‍ അവകാശപ്പെട്ടു. വെള്ളിയാഴ്ച ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ന്യൂഡല്‍ഹിയില്‍ എഐ ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തില്‍ ഒരു ചെറിയ പ്രതിഷേധം നടത്തി, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കുകയും ചെയ്തു.

Ads by Google
Saturday 21 Feb 2026 01.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google