Wednesday, March 18, 2026 Last Updated 55 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.31 AM

എല്‍ഡിഎഫിന്റെ ജാഥകള്‍ കാര്യമായി ഏറ്റില്ല ; ക്യാപ്റ്റന്മാര്‍ സംസാരിച്ചത് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍

uploads/news/2026/02/826565/MVG.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സിപിഐഎം ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേതൃത്വം നല്‍കി എല്‍ഡിഎഫ്് നടത്തിയ ജാഥകള്‍ കാര്യമായി ഏശിയില്ലെന്ന് സിപിഐ. സംസ്്ഥാന തല പരിപാടി എന്ന നിലയിലുളള ഒരു ശ്രദ്ധ ജാഥയ്ക്ക് ലഭിച്ചില്ലെന്നും പലയിടത്തും ജാഥാ ക്യാപ്റ്റന്മാര്‍ക്ക് ഒഴിഞ്ഞ കസേരയ്ക്ക് മുന്നില്‍ നിന്നും പ്രസംഗിക്കേണ്ടി വന്നെന്നും പല സ്വീകരണ യോഗങ്ങളിലും ജാഥ വൈകിയാണ് എത്തിച്ചേര്‍ന്നതെന്നും സിപിഐയുടെ പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ചര്‍ച്ചയുണ്ടായത്.

പലയിടത്തും ജാഥയെത്തിയതും വൈകിയായിരുന്നു ജാഥാ ക്യാപ്റ്റന്മാര്‍ പ്രസംഗിച്ചതും വൈകിപ്പോയി. പലയിടത്തും കസേരകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസംഗ സമയത്ത് പോലും ഇതായിരുന്നു സ്ഥിതി. അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ ഉണര്‍വ്വുണ്ടാക്കാന്‍ ജാഥകള്‍ സഹായിച്ചെന്നും വിലയിരുത്തലുണ്ടായി.

സിപിഐ സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനും കേരളാകോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ മാണിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായിരുന്നു ജാഥ നയിച്ചത്. ബിനോയ് വിശ്വം പങ്കെടുത്ത ജാഥയിലും സ്ഥിതി ഇതുതന്നെയായിരുന്നെങ്കിലൂം എല്‍ഡിഎഫിന് പുറത്തുള്ളവര്‍ ജാഥയെ കാര്യമായി ഗൗനിച്ചില്ലെന്നും വിലയിരുത്തി. ബിനോയ് വിശ്വം നയിച്ച ജാഥയില്‍ മികച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നങ്കിലും ജനശ്രദ്ധയിലേക്ക് വന്നില്ലെന്നും പുറത്തുള്ളവര്‍ ജാഥയെ ഗൗനിച്ചില്ല എന്നത് ഗൗരവപ്പെട്ട കാര്യമാണെന്നും പറഞ്ഞു.

Ads by Google
Saturday 21 Feb 2026 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google