തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയിൽ പങ്കെടുത്ത് അഭിവാദ്യം അർപ്പിച്ചിരിക്കുകയാണ് നടൻ ടിനി ടോം. തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ശബ്ദിക്കാനുമാണ് താത്പര്യം. അധികാരസ്ഥാനം വേണമെന്ന മോഹങ്ങളൊന്നുമില്ല. വലതുപക്ഷമാണെങ്കിലും വലതുപക്ഷത്തെ ഇടതുപക്ഷമായിട്ടായിരിക്കും പ്രവർത്തിക്കുക.’ വി.ഡി. സതീശൻ വന്നാൽ കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ടല്ല വി.ഡി. സതീശൻ നയിക്കുന്ന യാത്രയിൽ ചെന്നത്. കലാകാരനായിത്തന്നെയാണ് ചെന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഇപ്പോഴത്തെ ആലുവ എംഎൽ.എ അൻവർ സാദത്തും ഞാനുമൊക്കെ ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കല്ലേറും കേസുമൊക്കെയുണ്ടായിട്ടുണ്ട്. 1990-കളിൽ മഹാത്മാഗാന്ധി സർവകലാശാല യൂത്ത് ഫെസ്റ്റിവലുകളിൽ വി.ഡി. സതീശന്റെ സന്തത സഹചാരിയും വളന്റിയറായിട്ടും പ്രവർത്തിച്ചയാളാണ് ഞാൻ.
അതേസമയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍. പാലക്കാട്ട് പുതുയുഗയാത്രയില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് എ സുരേഷ്. വി എസിനുള്ള ശിക്ഷ തനിക്ക് ലഭിച്ചെന്ന് പറഞ്ഞ സുരേഷ് സിപിഎമ്മിനെ സ്‌നേഹിക്കുന്നവര്‍ ഈ ഭരണം വെറുക്കുന്നുവെന്നും ആരോപിച്ചു. 13 വര്‍ഷത്തെ വേദന മാറിയെന്നും സുരേഷ് പറഞ്ഞു.