Wednesday, March 18, 2026 Last Updated 53 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 06.23 PM

കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ വീണ്ടും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

ഗാമിനി മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് പ്രസവിക്കുന്നത്. ഇതോടെ ഇന്ത്യയിലെ മൊത്തം ചീറ്റപ്പുലികളുടെ എണ്ണം 38 ആയി ഉയർന്നു.
cheetbah

കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ ​ഗാമിനി വീണ്ടും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ​ഗാമിനി മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് പ്രസവിക്കുന്നത്. ഇതോടെ ഇന്ത്യയിലെ മൊത്തം ചീറ്റപ്പുലികളുടെ എണ്ണം 38 ആയി ഉയർന്നു.

പ്രോജക്ട് ചീറ്റയ്ക്ക് കീഴിൽ ഇന്ത്യയിലേക്ക് മാറ്റി പാർപ്പിച്ച ദക്ഷിണാഫ്രിക്കൻ ചീറ്റകളിലൊന്നാണ് ​ഗാമിനി. ഇതോടെ, ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി . ഇന്ത്യൻ മണ്ണിൽ ഒമ്പതാമത്തെ തവണയാണ് ചീറ്റ പ്രസവിക്കുന്നത്. ചീറ്റകൾ പൊരുത്തപ്പെടുക മാത്രമല്ല, പുതിയ ആവാസ വ്യവസ്ഥയിൽ വിജയകരമായി പ്രജനനം നടത്തുകയും ചെയ്യുന്നു എന്നതിന്റെ ഒരു പ്രധാന സൂചനയാണിതെന്ന് അധികൃതർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നിട്ട് മൂന്ന് വർഷം തികയുന്ന സമയത്താണ് പുതിയ കുട്ടികൾ ജനിക്കുന്നത് .

Ads by Google
Friday 20 Feb 2026 06.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google