Wednesday, March 18, 2026 Last Updated 54 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 06.01 PM

മലപ്പുറത്ത് ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ലോറിയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; ലോറി മറിഞ്ഞത് 65 അടി താഴ്ചയിലേക്ക്

uploads/news/2026/02/826467/5.gif
photo - facebook

മലപ്പുറം: ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. മലപ്പുറം ആതവനാട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. വെള്ളത്തിന് അടിയില്‍ അകപ്പെട്ട ലോറിയില്‍ കുടുങ്ങിക്കിടക്കുന്ന സഹായിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ലോറിക്കകത്ത് കുടുങ്ങിയ നിലയിലുള്ള സഹായിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലാണ്. ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം 65 അടി താഴ്ച്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും അല്‍പ സമയത്തിന് മുന്‍പാണ് ലോറി ഉയര്‍ത്താന്‍ ക്രെയിന്‍ എത്തിയത്. വെള്ളത്തിനടിയില്‍ മുങ്ങിയ ലോറി കണ്ടെത്തി ഉയർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Ads by Google
Friday 20 Feb 2026 06.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google