ഹൈദരാബാദ്: ഹൈദരാബാദിലെ ചില ജനപ്രിയ ബിരിയാണി റെസ്റ്റോറന്റുകളിലേക്ക് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് സന്ദര്‍ശനം ഒടുവില്‍ കണ്ടെത്തിയത് രാജ്യത്തുടനീളമുള്ള ഏകദേശം 70,000 കോടി രൂപയുടെ നികുതിവെട്ടിപ്പ്. റെസ്റ്റോറന്റുകള്‍ ഉപയോഗിക്കുന്ന ഒരേ ബില്ലിംഗ് സോഫ്റ്റ്വെയര്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ ഉദ്യോഗസ്ഥര്‍ തുറന്നെടുക്കുകയായിരുന്നു.
പതിവ് അന്വേഷണം എന്ന രീതിയില്‍ ഹൈദരാബാദിലെ റെസ്‌റ്റോറന്റുകളിലാണ് തുടങ്ങിയത്. എന്നാല്‍ രാജ്യത്തുടനീളമുള്ള റെസ്‌റ്റോറന്റുകള്‍ ബില്ലിംഗില്‍ കൃത്രിമത്വം കാണിക്കുന്ന സോഫ്റ്റ്‌വേറുകളാണ് റെസ്‌റ്റോറന്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസും നികുതി ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലുള്ള സോഫ്റ്റ്‌വേര്‍ രാജ്യത്തുടനീളമായി 1.77 ലക്ഷം റസ്‌റ്റോറന്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവയിലൂടെ പരിശോധിക്കപ്പെട്ടത് 60 ടെറാബൈറ്റ്‌സിന്റെ ഡേറ്റകളാണെന്നും കണ്ടെത്തി.
ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് ബില്ലിംഗിന്റെ പാറ്റേണ്‍ പഠിക്കുന്നതിനായി കമ്പ്യൂട്ടറിന്റെയും നിര്‍മ്മിതബുദ്ധിയുടേയും സഹായം തേടി. ഇതില്‍ കസ്റ്റമേഴ്‌സ് പണം തന്നാലും ബില്ലുകള്‍ ആവശ്യാനുസരണം ബില്ലുകള്‍ ഡിലീറ്റ് ചെയ്യുകയും ഇടിച്ചുകയറ്റുകയും ചെയ്യുന്നതിലൂടെ റസ്‌റ്റോറന്റുകള്‍ തങ്ങളുടെ വരുമാനവും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതായും നികുതി വെട്ടിക്കുന്നതായും തിരിച്ചറിഞ്ഞു.
2019-20 മുതല്‍ 2025 - 26 വരെയുള്ള ആറു സാമ്പത്തീക വര്‍ഷത്തെ ട്രാന്‍സാക്ഷനാണ് പോലീസ് പൊളിച്ചടുക്കുകയത്. ഇതിനായി അവര്‍ ജനറേറ്റീവ് എഐ ഉള്‍പ്പെടെയുള്ള എഐ ടൂളുകളും വലിയ ഡേറ്റാ അനാലിസിസുമാണ് ഉപയോഗപ്പെടുത്തിയത്. വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ 2.43 ലക്ഷം കോടിയുടെ ബില്ലിംഗ് തട്ടിപ്പാണ് പുറത്തുവന്നത്. ഇന്ത്യയില്‍ ഉടനീളമായി ബില്ല് ചെയ്ത ശേഷം സോഫ്റ്റ്‌വേര്‍ ഡേറ്റാബേസ് വഴി ഡിലീറ്റിംഗ് നടന്ന ബില്ലുകളുടെ മൂല്യം ഏകദേശം 13,000 കോടി രൂപയുടേതായിരുന്നു. മൊത്തം മറിഞ്ഞ തുക കണക്കാക്കുമ്പോള്‍ അത് ഏകദേശം 70,000 കോടിയോളം വരും. ആന്ധ്രയിലും തെലുങ്കാനയിലും മാത്രം വില്‍പ്പന മറച്ചുവെച്ചത് 5,100 കോടിയാണ്.
ഓപ്പണ്‍ സോഴ്സ് വിവരങ്ങളും പൊതുവായി ലഭ്യമായ ഓണ്‍ലൈന്‍ വിവരങ്ങളും ഉപയോഗിച്ച് റെസ്റ്റോറന്റുകളിലേക്ക് ജിഎസ്ടി നമ്പറുകള്‍ മാപ്പ് ചെയ്യുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങള്‍ ഉപയോഗിച്ചു. കര്‍ണാടക, തെലങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി വെട്ടിപ്പിനുള്ള പ്രധാന ഹോട്ട്സ്പോട്ടുകളായി ഉയര്‍ന്നുവന്നത്. സാമ്പിള്‍ കണക്കുകള്‍പ്രകാരം രാജ്യവ്യാപകമായി റസ്റ്റോറന്റ് വില്‍പ്പനയുടെ 25 മുതല്‍ 27 ശതമാനം വരെ തട്ടിപ്പ് നടത്തിയിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.