Wednesday, March 18, 2026 Last Updated 55 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 12.16 PM

തൃപ്പൂണിത്തുറയില്‍ സാബുജേക്കബിനെ മത്സരിപ്പിക്കാന്‍ നീക്കം ; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മാറ്റം വരും

uploads/news/2026/02/826431/BJP.jpg

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയെങ്കിലൂം മത്സരരംഗത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ട്വന്റി-20 നേതാവ് സാബുജേക്കബിന് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥിയായി സാബുവിനെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തേ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി നല്‍കിയിട്ടുണ്ടെങ്കിലും ദേശീയനേതൃത്വം നടത്തിയ ചില സര്‍വേയുടെ അടിസ്ഥാനത്തില്‍ ബിജെപി ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും മണ്ഡലങ്ങള്‍ക്കും മാറ്റം വന്നേക്കാമെന്നാണ് കരുതുന്നത്.

നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സാബുജേക്കബ്്. താന്‍ എവിടെ മത്സരിച്ചാലൂം വന്‍ ഭുരിപക്ഷത്തില്‍ ജയിക്കുമെന്ന് അറിയാം. എന്നിരുന്നാലും 140 മണ്ഡിലങ്ങളിലും എന്‍ഡിഎ ജയിക്കണമെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ജോലികളിലാണ് താല്‍പ്പരമെന്നുമായിരുന്നു സാബുജേക്കബ് നേരത്തേ പ്രതികരിച്ചത്. അതേസമയം ബിഗ്‌ബോസ് താരം അഖില്‍ മാരാര്‍ ട്വന്റി20 യുടെ കൊട്ടാരക്കര സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ കാര്യമായി തന്നെ വ്യത്യാസം വന്നേക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ വളരെ കുറച്ച് മണ്ഡലങ്ങള്‍ ഒഴിലെ എല്ലാ മണ്ഡലത്തിലും രണ്ടും മൂന്നും പേരുകളാണ് പട്ടികയില്‍ നല്‍കിയിട്ടുള്ളത്.

ഈ പേരുകള്‍ ദേശീയനേതൃത്വം പരിശോധിച്ച ശേഷമായിരിക്കും ഉചിതമായ തീരുമാനം എടുക്കുക. ഇതിനൊപ്പം ദേശീയ നേതൃത്വം നടത്തിയ സര്‍വേഫലങ്ങള്‍ കുടി ഉപയോഗപ്പെടുത്തും. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, കഴക്കൂട്ടത്ത് വി. മുരളീധരന്‍, മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍ എന്നിവര്‍ മാത്രമാണ് പകരക്കാരില്ലാതെ ഇപ്പോള്‍ പട്ടികയിലുള്ളത്. ഇതിനൊപ്പമാണ് തൃപ്പൂണിത്തുറയില്‍ സാബു എം. ജേക്കബിനെ മത്സരിപ്പിക്കാനും നേതൃത്വം ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രകാശ്ബാബു, നവ്യഹരിദാസ്, ടി. റനീഷ്, എം.ടി. രമേശ് എന്നിവരുടെ പേരുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ആദ്യ പട്ടികയില്‍ നിന്നും കാര്യമായ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് സൂചന.

Ads by Google
Friday 20 Feb 2026 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google