Wednesday, March 18, 2026 Last Updated 52 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 08.34 AM

നിയമപരമായി മുന്നോട്ടെന്ന് ഉഷാ ജോസഫിന്റെ മകന്‍; ഓപ്പറേഷന് ഡോക്ടര്‍ പണം വാങ്ങിയെന്നും ആക്ഷേപം

uploads/news/2026/02/826370/medical-collage.jpg

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആക്ഷേപവുമായി ഉഷാ ജോസഫിന്റെ മകന്‍ ഷിബിന്‍. സംഭവത്തില്‍ ആശുപത്രിക്കെതിരേ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ ഇന്ന് പരാതി നല്‍കുമെന്ന് ഉഷ ജോസഫിന്റെ മകന്‍ ഷിബിന്‍ വ്യക്തമാക്കി.

അമ്മയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലളിതാംബിക ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നതായിട്ടാണ് ആരോപിച്ചത്. അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. തിങ്കളാഴ്ച അഡ്മിറ്റ് ആകാനാണ് വണ്ടാനത്ത് നിന്ന് അവര്‍ പറഞ്ഞത്. ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും അദ്ദേഹം വ്യക്തമാക്കി. ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്.

വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവും പ്രതികരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്.

Ads by Google
Friday 20 Feb 2026 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google