Wednesday, March 18, 2026 Last Updated 53 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 08.13 AM

140 കോടി ജനങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡന്റിറ്റി, ഇന്ത്യ ലോകത്തിന് വഴികാട്ടി: യുപിഐയെ വാഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ്

india, digital, identity, emmanuel, macro

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐയെയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ന്യൂഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'ല്‍ സംസാരിക്കവെയായിരുന്നു മാക്രോണി​ന്റെ പ്രസ്താവന. 140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി ഉറപ്പാക്കിയ ഇന്ത്യയുടെ നേട്ടം ലോകത്തെ മറ്റൊരു രാജ്യത്തിനും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തില്‍ സാങ്കേതികവിദ്യ എങ്ങനെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പതിറ്റാണ്ട് മുന്‍പ് മുംബൈയിലെ തെരുവ് കച്ചവടക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നതിനെ മാക്രോണ്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു. എന്നാല്‍ ഇന്ന് അതേ കച്ചവടക്കാര്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആരില്‍ നിന്നും സുരക്ഷിതമായും തല്‍ക്ഷണമായും പണം സ്വീകരിക്കാന്‍ സാധിക്കുന്നത് അത്ഭുതകരമായ മാറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ കരുത്ത് എങ്ങനെ താഴെത്തട്ടിലുള്ളവര്‍ക്ക് ഉപകരിക്കണം എന്നതിന് ഇന്ത്യ ലോകത്തിന് വഴി കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആഗോള ഭാവി രൂപപ്പെടുത്തുന്ന ഈ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. യുപിഐയുടെ പ്രവര്‍ത്തനത്തില്‍ മാക്രോണ്‍ ആകൃഷ്ടനാകുന്നത് ഇത് ആദ്യമായല്ല. 2024ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള കടയില്‍ നിന്ന് ചായ കുടിച്ച ശേഷം പ്രധാനമന്ത്രി മോദി തന്റെ ഫോണ്‍ വഴി പണമടയ്ക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു.

Ads by Google
Friday 20 Feb 2026 08.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google