Monday, March 16, 2026 Last Updated 59 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

വനിതാ ഡോക്‌ടര്‍ക്കുനേരേ നായ്‌ക്കുരണപ്പൊടി; ജീവനക്കാര്‍ക്കെതിരേ കേസ്‌

കാഞ്ഞങ്ങാട്‌: മാവുങ്കാലിലെ വനിതാ ഡോക്‌ടറുടെ കസേരയിലും മേശയിലും നായ്‌ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കെതിരേ ഹോസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്തു.
മാവുങ്കാല്‍ സൈനിക ക്ഷേമ ആശുപത്രിയിലെ, കാഞ്ഞങ്ങാട്‌ കല്ലൂരാവിയില്‍ താമസിക്കുന്ന, ഡോ. രശ്‌മി(31)ക്കുനേരേയായിരുന്നു നായ്‌ക്കുരണപ്പൊടി പ്രയോഗം. ആശുപത്രി ജീവനക്കാരായ ഇന്ദുലേഖ, അജയന്‍ എന്നിവര്‍ക്കെതിരേയാണ്‌ ഹോസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്തത്‌.കഴിഞ്ഞ ദിവസം രാവിലെ ഡോക്‌ടറുടെ പരിശോധനാമുറിയിലെ കസേരയിലും മേശയിലും ഇവര്‍ നായ്‌ക്കുരണപ്പൊടി വിതറിയെന്നാണു പരാതി.കസേരയില്‍ ഇരുന്നയുടന്‍ ഡോക്‌ടര്‍ക്കു ശാരീരിക ബുദ്ധിമുട്ടുണ്ടായി. പരിശോധനയില്‍ ഇതിനു പിന്നില്‍ ആശുപത്രി ജീവനക്കാരാണെന്നു വ്യക്‌തമായി. ഇതോടെയാണു ഹോസ്‌ദുര്‍ഗ്‌ പോലീസില്‍ പരാതി നല്‍കിയത്‌. പരിശോധന സംബന്ധിച്ചു ദിവസവും ഉണ്ടാകുന്ന തര്‍ക്കമാണ്‌ ഇരുവരും ഡോക്‌ടര്‍ക്കെതിരേ തിരിയാന്‍ കാരണമെന്നാണു സൂചന.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED