Monday, March 16, 2026 Last Updated 21 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

അറുപതുകാരന്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്‌: ഭാര്യയെ തലയ്‌ക്കടിച്ചു പരുക്കേല്‍പ്പിച്ചശേഷം അറുപതുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട്‌ കടപ്പുറം ബാവ നഗര്‍ തയ്യില്‍ മസ്‌ജിദിനു സമീപത്തെ മറിയത്തിനെ (55) വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ്‌ ഇബ്രാഹിം (60) ആണു ജീവനൊടുക്കിയത്‌. വീടിനടുത്തുള്ള കെട്ടിടത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു സംഭവം.
ഇബ്രാഹിം ഇരുമ്പുപൈപ്പ്‌ ഉപയോഗിച്ച്‌ മറിയത്തിന്റെ തലയുടെ പിന്‍വശത്ത്‌ അടിക്കുകയായിരുന്നു. തല പൊട്ടിപ്പൊളിഞ്ഞ്‌ ഗുരുതര നിലയിലായ മറിയത്തെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട്‌ മംഗലാപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. മറിയത്തിന്റെ നില ഗുരുതരമായി തുടരുകയാണ്‌. ആക്രമണത്തിനുപയോഗിച്ച ഇരുമ്പുപൈപ്പ്‌ വീടിനു സമീപത്തുനിന്ന്‌ പോലീസ്‌ കണ്ടെത്തി. തൊട്ടടുത്തുള്ള പള്ളിയില്‍ മകന്‍ പ്രാര്‍ഥനയ്‌ക്കുപോയ നേരത്തായിരുന്നു അക്രമം. മകന്‍ തിരിച്ചെത്തിയപ്പോഴാണ്‌ പായയില്‍ രക്‌തം വാര്‍ന്നുകിടക്കുന്ന മാതാവിനെ കണ്ടത്‌.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED