Monday, March 16, 2026 Last Updated 15 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

എന്‍.എസ്‌.എസ്‌. പ്രതിനിധിസഭ: 110 പേരെ തെരഞ്ഞെടുത്തു

ചങ്ങനാശേരി: എന്‍.എസ്‌.എസ്‌. പ്രതിനിധിസഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം 49 താലൂക്ക്‌ യൂണിയനുകളിലായി ഉണ്ടായ 118 ഒഴിവുകളില്‍ 110 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ ഡോ.എം. ശശികുമാര്‍ (കാര്‍ത്തികപ്പളളി), ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ (ചങ്ങനാശേരി), സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ (ചങ്ങനാശേരി), വൈസ്‌ പ്രസിഡന്റ്‌ എം.സംഗീത്‌കുമാര്‍ (തിരുവനന്തപുരം), എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍മാരായ വി.എ. ബാബുരാജ്‌ (നെടുമങ്ങാട്‌), ജി. മധുസൂദനന്‍ പിളള (ചിറയിന്‍കീഴ്‌), കെ.ബി. ഗണേഷ്‌കുമാര്‍ (പത്തനാപുരം), കെ.ആര്‍. ശിവന്‍കുട്ടി (പന്തളം), ആര്‍. മോഹന്‍കുമാര്‍ (തിരുവല്ല), പി.എന്‍.സുകുമാരപ്പണിക്കര്‍ (ചെങ്ങന്നൂര്‍), ഡോ.കെ.പി. നാരായണപിളള(കുട്ടനാട്‌),
പി. ഹൃഷികേശ്‌(തലപ്പിളളി), എം.പി. ഉദയഭാനു(തലശേരി) എന്നിവര്‍ ഉള്‍പ്പെടുന്നു. കൊല്ലം, അമ്പലപ്പുഴ, മുകുന്ദപുരം എന്നീ മൂന്നു താലൂക്കുകളിലായി 8 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണു മത്സരമുള്ളത്‌. അതിലേക്കുള്ള തെരഞ്ഞെടുപ്പു മാര്‍ച്ച്‌ ഒന്നിന്‌ അതാതു താലൂക്കു യൂണിയന്‍ ഓഫീസില്‍ രഹസ്യ ബാലറ്റിലൂടെ എന്‍.എസ്‌.എസ്‌. ഇലക്ഷന്‍ ഓഫീസറന്മാരുടെ ചുമതലയില്‍ നടത്തും.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED