Monday, March 16, 2026 Last Updated 59 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

സംവിധായകന്‍ അഖില്‍ മാരാര്‍ ട്വന്റി 20 സ്‌ഥാനാര്‍ഥി

കിഴക്കമ്പലം: സിനിമ സംവിധായകനും ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയാകും. പാര്‍ട്ടി പ്രസിഡന്റ്‌ സാബു എം. ജേക്കബാണ്‌ അഖിലിന്റെ പാര്‍ട്ടിപ്രവേശം പത്രസമ്മേളനത്തില്‍ അറിയിച്ചത്‌.
എന്‍.ഡി.എയുടെ ഘടകകക്ഷിയായതോടെ ധാരാളം പേര്‍ ട്വന്റി20യിലേക്കു വരാന്‍ തയാറായി മുന്നോട്ടുവരുന്നുണ്ടെന്നു സാബു ജേക്കബ്‌ പറഞ്ഞു.
വയനാട്‌ പ്രകൃതിദുരന്തത്തിന്‌ ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനായില്ലെന്ന്‌ അഖില്‍ മാരാര്‍ പറഞ്ഞു. താന്‍ ഏതു മണ്ഡലത്തില്‍ മത്സരിക്കും എന്ന കാര്യം എന്‍.ഡി.എ. തീരുമാനിക്കുമെന്ന്‌ അഖില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ വി. ഗോപകുമാറും പങ്കെടുത്തു.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED