Monday, March 16, 2026 Last Updated 58 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

കേരള സ്‌റ്റോറി ആരു കാണണമെന്നു തീരുമാനിക്കേണ്ടത്‌ മുഖ്യമന്ത്രിയല്ല: രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരള സ്‌റ്റോറി ആരു കാണണമെന്നു തീരുമാനിക്കേണ്ടതു മുഖ്യമന്ത്രിയല്ലെന്നും അതു തീരുമാനിക്കാന്‍ ഇവിടെ ബോര്‍ഡുകളും നിയമങ്ങളുമുണ്ടെന്നും ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍.
കേരളസ്‌റ്റോറി ഇഷ്‌ടമുള്ളവര്‍ക്കു കാണാനും ഇല്ലാത്തവര്‍ക്കു കാണാതിരിക്കാനുമുള്ള അവകാശമുണ്ട്‌. മുഖ്യമന്ത്രി ഭരണഘടന വായിച്ച്‌ തനിക്കുള്ള അധികാരമെന്തെന്ന്‌ തിരിച്ചറിയണം. മുഖ്യമന്ത്രി പത്തുവര്‍ഷമായി വികസനത്തിനു വേണ്ടി ശ്രമിക്കുകയല്ല, മറിച്ച്‌ ഗാസ, കേരളസ്‌റ്റോറി ഇവയൊക്കെ അന്വേഷിക്കലാണ്‌.
താന്‍ ഒരു സമുദായത്തിന്റെ സംരക്ഷകനാണ്‌ എന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ ജനങ്ങളെ വിഡ്‌ഢിയാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഇരട്ടത്താപ്പ്‌ അവസാനിപ്പിച്ച്‌ വികസനത്തിന്‌ എന്തുചെയ്‌തെന്നു പറണമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌.ഡി.പി.ഐക്കും ജമാ അത്തിനുമൊപ്പം നടത്തുന്ന നാടകം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലവ്‌ ജിഹാദ്‌ ഉണ്ടെന്ന്‌ ആശങ്കപ്പെടുന്നവര്‍ക്ക്‌ അതിനെക്കുറിച്ച്‌ ചിന്തിക്കാനുള്ള അവകാശമുണ്ട്‌. അതു പറ്റില്ലെന്നു പറയാന്‍ ആര്‍ക്കും പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ലവ്‌ ജിഹാദെന്നും ഹമാസെന്നും പറയുമ്പോള്‍ തന്നെ അവര്‍ വര്‍ഗീയവാദിയാണെന്നു പറയാന്‍ ആര്‍ക്കാണ്‌ അവകാശമെന്നും ഏതു വിഷയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അതിനു ബി.ജെ.പി. തയാറാണെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED