Monday, March 16, 2026 Last Updated 0 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

'ദ്‌ കേരള സ്‌റ്റോറി 2': സെന്‍സര്‍ ബോര്‍ഡിനും നിര്‍മാതാക്കള്‍ക്കും നോട്ടീസ്‌

കൊച്ചി: വിവാദ ചിത്രം 'ദ്‌ കേരള സ്‌റ്റോറി 2' വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനു ഹൈക്കോടതി നോട്ടീസ്‌ അയച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സിനോടും വിശദീകരണം തേടി. സിനിമയുടെ പ്രദര്‍ശനം തടയണമെന്നും സെന്‍സര്‍ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കണമെന്ന ഹര്‍ജി 24 നു പരിഗണിക്കും. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ്‌ സ്വദേശി ശ്രീദേവ്‌ നമ്പൂതിരിയാണു ഹര്‍ജി നല്‍കിയത്‌. സിനിമ കേരളത്തെ കളങ്കപ്പെടുത്താനുള്ളതാണെന്നും ക്രമസമാധാന പ്രശ്‌നത്തിനു കാരണമാകുമെന്നുമാണു ഹര്‍ജിക്കാരന്റെ വാദം. തീവ്രവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും നാടാണ്‌ കേരളമെന്നു മുദ്രകുത്താന്‍ ഈ സിനിമ കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED