Wednesday, March 18, 2026 Last Updated 53 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 06.07 PM

നവീൻ ബാബുവിന്‍റെ മരണം; അന്വേഷണത്തിൽ കണ്ടെത്തിയ ആറ് സുപ്രധാന രേഖകള്‍ ഹാജരാക്കിയില്ലെന്ന് വാദം

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തിൽ കണ്ടെത്തിയ ആറ് പ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു.
naveen babu

നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഈ മാസം 26 ന് വാദം കേള്‍ക്കും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തിൽ കണ്ടെത്തിയ ആറ് പ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു.

അതേസമയം കുറ്റപത്രത്തിൽ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിഭാഗത്തിന്‍റെ വാദം 26ന് തലശ്ശേരി സെഷൻസ് കോടതി കേള്‍ക്കും. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ തലശ്ശേരി സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്.

ഹര്‍ജിയിൽ കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാണിക്കുന്നുണ്ട്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി തുടർവാദത്തിനായി സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Ads by Google
Thursday 19 Feb 2026 06.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google