Monday, March 16, 2026 Last Updated 59 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.44 PM

സിനിമാനടന്‍ ഷഫീഖ്‌ 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍

uploads/news/2026/02/826142/k9.jpg

കൊച്ചി: ആക്‌ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്‌ത അല്‍കുഎന്ന ഷഫീഖ്‌ 52 ലിറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍.
ഇതില്‍ 15 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 58 ബോട്ടില്‍ (37.7 ലീറ്റര്‍) ബിയറുമാണ്‌. രാത്രി 12 മണിക്കുശേഷം ആവശ്യക്കാര്‍ക്ക്‌ മദ്യം എത്തിച്ചുനല്‍കിയിരുന്ന ഇയാളെ എറണാകുളം എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.
തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ്‌ നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായി അഭിനയിച്ചിട്ടുണ്ട്‌. മദ്യവില്‍പ്പനയിലൂടെ ലഭിച്ച പേരാണ്‌ അല്‍കു. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി സ്വന്തം വാഹനത്തില്‍ എത്തിച്ചു നല്‍കുകയാണ്‌ ഇയാള്‍ ചെയ്‌തിരുന്നത്‌. ഇതിനുപയോഗിച്ച കാറും എക്‌സൈസ്‌ സംഘം കണ്ടെത്തി.
അനുശ്രീ നായികയായ ഓട്ടോര്‍ഷ എന്ന ചിത്രത്തിലൂടെയാണ്‌ ഷഫീഖ്‌ സിനിമയിലെത്തിയത്‌. പെറ്റിയടിക്കുന്നതിനിടെ പോലീസുദ്യോഗസ്‌ഥനെ ചേര്‍ത്തുനിര്‍ത്തി ഇയാള്‍ സെല്‍ഫി പകര്‍ത്തിയിരുന്നു. സമൂഹമാധ്യത്തില്‍ പങ്കുവച്ച ഈ ചിത്രം വൈറലായതിനെത്തുടര്‍ന്നാണ്‌ സിനിമയില്‍ അവസരം കിട്ടിയത്‌.

Ads by Google
Wednesday 18 Feb 2026 11.44 PM
YOU MAY BE INTERESTED