Monday, March 16, 2026 Last Updated 5 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.42 PM

'അഭിലാഷം' സംവിധായകന്‍ അറസ്‌റ്റില്‍

uploads/news/2026/02/826140/k8.jpg

കൊച്ചി: സിനിമയുടെ ചിത്രീകരണം മനഃപൂര്‍വം വൈകിപ്പിച്ചും സാമ്പത്തിക തിരിമറി നടത്തിയും നിര്‍മാണക്കമ്പനിയെ വഞ്ചിച്ചെന്ന പരാതിയില്‍ 'അഭിലാഷം' സിനിമയുടെ സംവിധായകന്‍ ഷംസു സൈബ(ഷംസുദ്ദീന്‍)യെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
തൃപ്പൂണിത്തുറ ഹില്‍ പാലസ്‌ പോലീസാണ്‌ 17 നു രാത്രി ഇദ്ദേഹത്തെ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്നു കസ്‌റ്റഡിയിലെടുത്തത്‌. ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ സെക്കന്‍ഡ്‌ ഷോ പ്ര?ഡക്ഷന്‍സിന്റെ മാനേജിങ്‌ പാര്‍ട്‌ണര്‍ ആന്‍ സരിഗ ആന്റണി നല്‍കിയ പരാതിയിലാണ്‌ നടപടി. 2.25 കോടി രൂപയ്‌ക്കു സിനിമ പൂര്‍ത്തിയാക്കാമെന്ന കരാറില്‍ 2023 ജൂലൈയില്‍ ഷംസു തന്നെ സമീപിപ്പിച്ചെന്നും എന്നാല്‍, ചിത്രീകരണം മനഃപൂര്‍വം വൈകിപ്പിച്ചതിലൂടെ നിര്‍മാണച്ചെലവ്‌ 3.25 കോടിയായി ഉയര്‍ത്തിയെന്നുമാണ്‌ നിര്‍മാതാവിന്റെ ആരോപണം. സിനിമയുടെ പ്രധാന ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ്‌ ഡിസ്‌ക്‌ നിര്‍മാതാവിന്റെ അനുമതിയില്ലാതെ കൈക്കലാക്കി, കേസിലെ രണ്ടാം പ്രതിയായ പോസ്‌റ്റ്‌ പ്ര?ഡക്ഷന്‍ സ്‌റ്റുഡിയോയിലെ ടെക്‌നീഷ്യന്റെ സഹായത്തോടെ ഇതു മൂന്നാം പ്രതിക്കു കൈമാറി, മാസ്‌റ്റര്‍പ്രിന്റ്‌ നിര്‍മാതാവിനെ അറിയിക്കാതെ മറ്റൊരാള്‍ക്കു മറിച്ചുനല്‍കി തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്‌.
97 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്‌ടത്തിനു പുറമെ, ബിസിനസ്‌ തടസപ്പെട്ടതിലൂടെ ഏകദേശം നാലു കോടി രൂപയുടെ ആകെ നഷ്‌ടം ഉണ്ടായെന്നുമാണ്‌ എഫ്‌.ഐ.ആര്‍. സംവിധായകന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേയാണ്‌ കേസ്‌. കോപ്പിറൈറ്റ്‌ ആക്‌ട്‌, സിനിമാട്ടോഗ്രാഫി ആക്‌ട്‌, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ്‌ ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌.
സിനിമ റിലീസ്‌ ചെയ്‌തശേഷവും സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്‌. അതിനിടെയാണ്‌ നിര്‍മാതാവ്‌ ഔദ്യോഗികമായി പരാതി നല്‍കിയത്‌.
അതേസമയം, താന്‍ ഷൂട്ടിങിന്‌ ആവശ്യമായ തുകമാത്രമേ കൈപ്പറ്റിയിട്ടുള്ളൂവെന്നും പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു നിര്‍മാതാവ്‌ തന്നോട്‌ പ്രതികാരം തീര്‍ക്കുകയാണെന്നും ഷംസു സൈബ പോലീസിനു മൊഴി നല്‍കി.

Ads by Google
Wednesday 18 Feb 2026 11.42 PM
YOU MAY BE INTERESTED