Monday, March 16, 2026 Last Updated 0 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.42 PM

സേവ്‌ ബോക്‌സ്‌ ആപ്പ്‌ തട്ടിപ്പ്‌: ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

uploads/news/2026/02/826139/k7.jpg

കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പ്‌ സേവ്‌ ബോക്‌സ്‌ കള്ളപ്പണ കേസില്‍ നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കരാറിനേക്കാള്‍ കൂടിയ തുക ജയസൂര്യയുടെ അക്കൗണ്ടിലെത്തിയെന്നും കമ്പനി ഉടമകള്‍ തട്ടിപ്പിലൂടെ നേടിയ കള്ളപ്പണമാണിതെന്നും ഇ.ഡി.
കമ്പനിയുടെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ ജയസൂര്യ.
സേവ്‌ ബോക്‌സ്‌ ഡോട്ട്‌. ഇന്‍ എന്ന സ്‌റ്റാര്‍ട്ട്‌ അപ്‌ കമ്പനി രൂപീകരിച്ച്‌ നിരവധി പേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിലാണ്‌ ഇ.ഡി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടപടി ശക്‌തമാക്കിയത്‌. തട്ടിപ്പ്‌ പണം നിരവധി അക്കൗണ്ടിലേക്കു പ്രതികള്‍ മാറ്റിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു.
തൃശൂര്‍ സ്വദേശി സ്വാതിക്‌ റഹ്‌മാന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഈ ഓണ്‍ലൈന്‍ ട്രേഡിങ്‌ കമ്പനി. ജയസൂര്യയുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിലേക്കു കമ്പനിയില്‍ നിന്നു 90 ലക്ഷത്തിലേറെ രൂപ എത്തിയെന്നാണ്‌ ഇ.ഡി. കണ്ടെത്തല്‍. ഇത്‌ വേതനമെന്നാണ്‌ ജയസൂര്യയുടെ വാദം.
പക്ഷേ, അതിനു കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യക്ക്‌ കഴിഞ്ഞില്ല. വേതനമായി നല്‍കിയത്‌ തട്ടിപ്പിലൂടെ നേടിയ കള്ളപ്പണമെന്നാണ്‌ ഇ.ഡി. വ്യക്‌തമാക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ അധികമായി കണ്ടെത്തിയ 39 ലക്ഷം രൂപയ്‌ക്കു തുല്യമായ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്‌.
കേസില്‍ രണ്ടുവട്ടം ജയസൂര്യയെ ചോദ്യംചെയ്‌തിരുന്നു. അന്തിമ റിപ്പോട്ട്‌ പി.എം.എല്‍.എ. കോടതിയില്‍ നല്‍കുന്നതോടെ ജയസൂര്യയും കേസില്‍ പ്രതിയാകും.

Ads by Google
Wednesday 18 Feb 2026 11.42 PM
YOU MAY BE INTERESTED