Monday, March 16, 2026 Last Updated 5 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

താമരക്കുടി കരുണാകരന്‍ അന്തരിച്ചു

കൊട്ടാരക്കര: ഓട്ടന്‍തുള്ളല്‍ കലാകാരന്‍ താമരക്കുടി നിര്‍മ്മലാ ഭവനില്‍ കരുണാകരന്‍ (85) അന്തരിച്ചു. ആകാശവാണി, ദൂരദര്‍ശന്‍ ഉള്‍പ്പെടെ അയ്യായിരത്തോളം വേദികളില്‍ കരുണാകരന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്‌. സംസ്‌കാരം നടത്തി.
1941 ജൂണ്‍ എട്ടിന്‌ താമരക്കുടി നാരായണന്‍ ആചാരിയുടെയും നങ്ങേലി അമ്മാളുവിന്റെയും മകനായി ജനിച്ച കരുണാകരന്‍ റിട്ട. അധ്യാപകന്‍ കൂടിയാണ്‌. ഒന്‍പതാം വയസ്സില്‍ ജ്യേഷ്‌ഠസഹോദരന്‍ എന്‍ കൃഷ്‌ണനാശാന്‍, എന്‍ ഗോപാലനാശാന്‍ എന്നിവരില്‍നിന്നാണ്‌ ഗുരുകുല സമ്പ്രദായപ്രകാരം തുള്ളല്‍ അഭ്യസിച്ചത്‌. തുള്ളലിന്റെ അനുസ്യൂതമായനിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും മികച്ച സംഭാവനകള്‍ നല്‍കിയതിന്‌ 2012ല്‍ കേരള കലാമണ്ഡലം അവാര്‍ഡും 2016ല്‍ കുഞ്ചന്‍ നമ്പ്യാര്‍ പ്രതിഭാ പുരസ്‌കാരവും ലഭിച്ചിരുന്നു.ഇതിനോടൊപ്പം നൂറിലധികം പ്രാദേശിക പുരസ്‌കാരവും സ്വന്തമാക്കി. ഭാര്യ: സരോജിനിക്കുട്ടി. മക്കള്‍: എന്‍.കെ. ഹരികുമാര്‍ (അധ്യാപകന്‍, ഇടമണ്‍ എച്ച്‌.എസ്‌), എന്‍. ജയശ്രീ (ഓഡിറ്റര്‍, സഹകരണ വകുപ്പ്‌, ഗുരുവായൂര്‍). മരുമക്കള്‍: ബി. ശ്രീജ, ടി.എന്‍. സുനില്‍ (ബി.ആര്‍.സി പുനലൂര്‍).

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED