Monday, March 16, 2026 Last Updated 1 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

എന്‍.എസ്‌.എസ്‌. അനുകൂലവിധി എല്ലാവര്‍ക്കും ബാധകമാക്കും

തിരുവനന്തപുരം: എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകനിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായകനീക്കവുമായി സംസ്‌ഥാനസര്‍ക്കാര്‍. എന്‍.എസ്‌.എസിന്‌ അനുകൂലമായ സുപ്രീം കോടതി ഉത്തരവ്‌ എല്ലാ എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും. സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തില്‍ ഉടന്‍ ഉത്തരവിറക്കാനാണ്‌ നീക്കം.
ഭിന്നശേഷി സംവരണവിഷയത്തില്‍ ൈക്രസ്‌തവസഭകള്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ്‌, അന്തിമതീര്‍പ്പ്‌ സുപ്രീം കോടതിയുടേതാകുമെന്ന ഉപാധിയോടെ സര്‍ക്കാര്‍ സഹായഹസ്‌തം നീട്ടുന്നത്‌. എന്‍.എസ്‌.എസിന്‌ അനുകൂലമായ വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട്‌ ൈക്രസ്‌തവ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴും സര്‍ക്കാര്‍ അനുകൂലനിലപാട്‌ സ്വീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണവിഷയം പരിഹരിക്കാന്‍
സര്‍ക്കാര്‍ ശ്രമിക്കുമെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്‍.എസ്‌.എസിന്‌ അനുകൂലമായ വിധി എല്ലാവര്‍ക്കും ബാധകമാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അധ്യാപകസംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും യോഗം വിളിച്ചിരുന്നു. കേസ്‌ കോടതിയിലെത്തിയപ്പോള്‍ മാനേജ്‌മെന്റുകളും അധ്യാപകരും കക്ഷിചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മാനേജ്‌മെന്റുകള്‍ വേണ്ടരീതിയില്‍ ശ്രദ്ധിച്ചില്ല.
ഭിന്നശേഷിക്കാര്‍ക്ക്‌ 4% നിയമനം
നടത്തിയശേഷമേ എയ്‌ഡഡ്‌ മാനേജ്‌മെന്റുകള്‍ പൊതുഒഴിവുകളില്‍ നിയമനം നടത്താവൂവെന്നത്‌ ഹൈക്കോടതി വിധിയാണ്‌. ഭിന്നശേഷിക്കാരായ അധ്യാപകരെ ലഭിച്ചില്ലെങ്കില്‍ ഒരുവര്‍ഷം കാത്തിരിക്കാനാണ്‌ കോടതി പറഞ്ഞത്‌. ഇതൊന്നും സര്‍ക്കാര്‍ തീരുമാനമല്ല. കോര്‍പറേറ്റ്‌ മാനേജ്‌മെന്റുകളും സിംഗിള്‍ മാനേജ്‌മെന്റുകളും കേസ്‌ വേണ്ടവിധംശ്രദ്ധിച്ചില്ല. എന്‍.എസ്‌.എസ്‌. സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട്‌ സ്വീകരിച്ചു. അതിനുശേഷം നിയമോപദേശം തേടി. നിലവില്‍ സുപ്രീം കോടതി കേസ്‌ മാറ്റിവച്ചിരിക്കുകയാണ്‌്. അധ്യാപകരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED