Monday, March 16, 2026 Last Updated 3 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

ഭൂട്ടാന്‍ കാര്‍ കടത്ത്‌: ഡല്‍ഹിയിലെ ഇടനിലക്കാരന്‌ കൊച്ചി പോലീസിന്റെ നോട്ടീസ്‌

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഡല്‍ഹി ലാജ്‌പത്‌ നഗര്‍ സ്വദേശി രോഹിത്‌ ബേദി എന്ന വാഹന ഇടപാടുകാരന്‌ കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ നോട്ടിസ്‌. കൊച്ചി സ്വദേശി മുഹമ്മദ്‌ യഹ്യയുടെ പരാതിയിലാണിത്‌. ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്ത്‌ ആദ്യം റജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ നോട്ടീസ്‌.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട്‌ കസ്‌റ്റംസ്‌ നടത്തിയ വ്യാപക പരിശോധനയ്‌ക്കു പിന്നാലെയാണ്‌ മുഹമ്മദ്‌ യഹ്യ പരാതി നല്‍കിയത്‌. ഭൂട്ടാനില്‍നിന്നു കടത്തിക്കൊണ്ടുവന്ന വാഹനങ്ങളില്‍ 200ലേറെ എണ്ണം കേരളത്തില്‍ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണു പരിശോധനയില്‍ കസ്‌റ്റംസ്‌ കണ്ടെത്തിയത്‌. ഭൂട്ടാന്‍ അതിര്‍ത്തി വഴി കടത്തിക്കൊണ്ടു വരുന്ന വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലോ സമീപ സംസ്‌ഥാനങ്ങളിലോ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്ക്‌ കടത്തുകയായിരുന്നു. ഇത്തരം വാങ്ങിയ, ചലച്ചിത്ര താരങ്ങളുടേത്‌ ഉള്‍പ്പെടെ അന്‍പതോളം വാഹനങ്ങള്‍ കസ്‌റ്റംസ്‌ പിടിച്ചെടുക്കുകയും ചെയ്‌തു. വാഹനക്കടത്തുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ്‌, താന്‍ കബളിപ്പിക്കപ്പെട്ടെന്നു കാട്ടി മുഹമ്മദ്‌ യഹ്യ പോലീസിനെ സമീപിച്ചത്‌. 2024 ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു സംഭവം. ഇന്ത്യന്‍ എംബസിയില്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍ വില്‍ക്കാനുണ്ടെന്നും 14 ലക്ഷം രൂപയാണ്‌ വിലയെന്നും രോഹിത്‌ ബേദി തന്നെ വിശ്വസിപ്പിച്ചെന്ന്‌ യഹ്യയുടെ പരാതിയില്‍ പറയുന്നു. ജൂണ്‌ അവസാനം 50,000 രൂപ പണമായി നല്‍കി. ജൂലൈ ആദ്യം 4.5 ലക്ഷം രൂപ അക്കൗണ്ടിലൂടെ നല്‍കി. പിന്നാലെ ഡല്‌ഹിയില്‍ വച്ച്‌ 5 ലക്ഷം രൂപ പണമായും 4 ലക്ഷം രൂപ അക്കൗണ്ട്‌ മുഖേനയും നല്‍കി വാഹനം വാങ്ങി. എന്നാല്‍ ഇത്‌ ഭൂട്ടാനില്‍നിന്ന്‌ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ഇറക്കുമതി ചെയ്‌ത്‌ ഹിമാചല്‍ പ്രദേശില്‍ റീ-റജിസ്‌റ്റര്‍ ചെയ്‌ത വാഹനമായിരുന്നു എന്ന്‌ അറിഞ്ഞത്‌ പിന്നീടാണെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ മിക്ക ജില്ലകളിലും ഭൂട്ടാനില്‍നിന്ന്‌ കടത്തിക്കൊണ്ടു വന്ന വാഹനങ്ങളുണ്ടെന്ന്‌ കസ്‌റ്റംസ്‌ കണ്ടെത്തിയിരുന്നു.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED