Monday, March 16, 2026 Last Updated 3 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

ദൗത്യം തീര്‍ന്നു, ബാക്കി ചുമതല സര്‍ക്കാരിന്‌: ഹക്കീം അസ്‌ഹരി

കൊച്ചി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ്‌ നിമിഷപ്രിയയുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായെന്ന്‌ എസ്‌.വൈ.എസ്‌. പ്രസിഡന്റ്‌ ഡോ. മുഹമ്മദ്‌ അബ്‌ദുള്‍ ഹക്കീം അസ്‌ഹരി.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ദൗത്യം തീര്‍ന്നെന്നും ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ചുമതലയാണെന്നും ദുബായില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ഗ്രാന്‍ഡ്‌ മുഫ്‌തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ പശ്‌ചാത്തലത്തിലാണ്‌ അബ്‌ദുല്‍ ഹക്കീം അസ്‌ഹരിയുടെ പ്രതികരണം. മുസ്ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്‌താവനയ്‌ക്കുള്ള വിശദീകരണമായി മുസ്ലിംകള്‍ക്കു സുരക്ഷിതബോധമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും അബ്‌ദുല്‍ ഹക്കീം പറഞ്ഞു. ഭരണഘടനാ അടിസ്‌ഥാനത്തിലുള്ള രാജ്യം എന്ന നിലയിലാണു മുസ്ലിംകള്‍ സുരക്ഷിതരെന്നു പറഞ്ഞതെന്നും അദ്ദേഹം വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു മോദിയും കാന്തപുരവും തമ്മിലുള്ള കൂടിക്കാഴ്‌ച. ഇന്ത്യയില്‍ മുസ്ലിംകള്‍ സുരക്ഷിതരാണെന്നും രഅവര്‍ക്ക്‌ അരക്ഷിതാവസ്‌ഥയില്ലെന്നും കാന്തപുരം പറഞ്ഞിരുന്നു. രാജ്യത്തിന്റെ നന്മയ്‌ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തതെന്നും വഖഫ്‌ നിയമ ഭേദഗതിയും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവും സംബന്ധിച്ചുള്ള ആശങ്കകള്‍ കൂടിക്കാഴ്‌ചയില്‍ ഉന്നയിച്ചതായും കാന്തപുരം പറഞ്ഞിരുന്നു.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED