Monday, March 16, 2026 Last Updated 52 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസല്ലാതെ ഒരു രാഷ്‌ട്രീയ ബദല്‍ ഇല്ല: നടന്‍ പ്രേംകുമാര്‍

uploads/news/2026/02/825957/k8.jpg

കോട്ടയം: മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസല്ലാതെ മറ്റൊരു രാഷ്‌ട്രീയ ബദല്‍ രാജ്യത്തില്ലെന്നു നടന്‍ പ്രേംകുമാര്‍. ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ നിലനിന്നു കാണണമെന്ന്‌ ആഗ്രഹിക്കുന്ന ആളാണ്‌ താനെന്നും കെ.പി.സി.സി. സാംസ്‌കാര സാഹിതിയുടെ ഉത്സവ്‌-2026ല്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.
ഫാസിസം ഏറ്റവും ഭയപ്പെടുന്നതു കലാകാരന്റെ മൂര്‍ച്‌ഛയുള്ള വാക്കുകളെയാണ്‌. അതുകൊണ്ടാണ്‌ കലാകാരനെ ഉന്മൂലനം ചെയ്യാന്‍ പോലും തയാറാകുന്നത്‌. നെഹ്‌റുവിന്റെ ആശയങ്ങളും ദീര്‍ഘവീക്ഷണങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കു നിസ്‌തുല പങ്കുവഹിച്ചു. വര്‍ഗീയതയ്‌ക്കെതിരേ കോണ്‍ഗ്രസും ഇടതുപക്ഷവും യോജിച്ച പോരാട്ട നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. യോഗം ഉദ്‌ഘാടനം ചെയ്‌തു. സംസ്‌കാര സാഹിതി ചെയര്‍മാന്‍ സി.ആര്‍. മഹേഷ്‌ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മത്സരിക്കുമോ?.. 'നാളെ എന്ത്‌ സംഭവിക്കുമെന്ന്‌
ഇപ്പോള്‍ പറയാന്‍ കഴിയില്ല'

കോട്ടയം: കോണ്‍ഗ്രസിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും നിലവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും നടന്‍ പ്രേം കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്‌ഥാനത്തുനിന്നു മാറ്റിയ രീതിക്കെതിരേയാണു പ്രതിഷേധം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന്‌ നാളെ എന്ത്‌ സംഭവിക്കുമെന്ന്‌ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED