Monday, March 16, 2026 Last Updated 7 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

ശബരിമല: സംസ്‌ഥാന സര്‍ക്കാര്‍ കോടതിയില്‍ അനുകൂല നിലപാട്‌ സ്വീകരിക്കുംവരെ പ്രക്ഷോഭത്തിന്‌ ബി.ജെ.പി.

തിരുവനന്തപുരം: ശബരിമല ആചാരസംരക്ഷണത്തിന്‌ അനുകൂലമായ നിലപാട്‌ സുപ്രീം കോടതിയില്‍ സ്വീകരിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാകണമെന്നു ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്‌. സുരേഷ്‌.
മുമ്പ്‌ കൊടുത്തിരിക്കുന്ന സത്യവാങ്‌മൂലം മാറ്റിക്കൊടുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാകണം. ശബരിമലയിലെ ആചാരങ്ങള്‍ ധ്വംസിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ആചാരസംരക്ഷണത്തിനായി സമരം ചെയ്‌ത ഭക്‌തര്‍ക്കെതിരേ എടുത്ത ആയിരക്കണക്കിന്‌ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാകണം. സി.പി.എം.-കോണ്‍ഗ്രസ്‌ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണക്കൊള്ള സി.ബി.ഐയെകൊണ്ട്‌ അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മൂന്ന്‌ ആവശ്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്താന്‍ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗം തീരുമാനിച്ചതായും സുരേഷ്‌ പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച്‌ സംസ്‌ഥാനത്തു ശക്‌തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയോഗത്തോട്‌ അനുബന്ധിച്ച്‌ നടന്ന യോഗത്തില്‍ തീരുമാനമെടുത്തതായി സുരേഷ്‌ പറഞ്ഞു.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളെപ്പറ്റിയും ചില പ്രത്യേക മണ്ഡലങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ച യോഗത്തില്‍ നടന്നു. എല്ലാ മണ്ഡലങ്ങളിലെയും നേതൃനിരയുമായി സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചു ചര്‍ച്ച നടത്തി. പതിനാല്‌ ജില്ലകളിലും രണ്ട്‌ സംസ്‌ഥാന ഭാരവാഹികള്‍ നേരിട്ടെത്തി 140 നിയമസഭാ മണ്ഡലങ്ങളില്‍നിന്നും അഭിപ്രായം ശേഖരിച്ചിരുന്നു. ആ അഭിപ്രായങ്ങള്‍ ഇലക്ഷന്‍ കമ്മിറ്റിക്ക്‌ കൈമാറുകയും അതിന്റെ അടിസ്‌ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. സംസ്‌ഥാന ഇല്‌കഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന്‌ അയയ്‌ക്കാന്‍ നടപടികള്‍ ആരംഭിച്ചതായും സുരേഷ്‌ പറഞ്ഞു. ബി.ജെ.പി. മത്സരിക്കുന്ന മണ്ഡലങ്ങളെപ്പറ്റിയും എന്‍.ഡി.എ. ഘടകകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളെപ്പറ്റി ചര്‍ച്ച നടത്തും. അതിനുശേഷം ലിസ്‌റ്റ് കേന്ദ്രത്തിന്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സുരേഷ്‌ പറഞ്ഞു. സംസ്‌ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED