Monday, March 16, 2026 Last Updated 5 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

ജെ.ഇ.ഇ. മെയിന്‍പരീക്ഷ; കേരളത്തില്‍ ഒന്നാമന്‍ പാലാ ബ്രില്ല്യന്റില്‍നിന്ന്‌

പാലാ: ജെ.ഇ.ഇ. മെയിന്‍ 2026 സെക്ഷന്‍ 1 പരീക്ഷയില്‍ മികച്ച വിജയം നേടി പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡി സെന്റര്‍. കേരളത്തിലെ ഒന്നാം സ്‌ഥാനത്തിനൊപ്പം വിദേശത്ത്‌ പരീക്ഷയെഴുതിയവരില്‍ ഒന്നാം സ്‌ഥാനവും ലക്ഷദ്വീപിലെ ആദ്യസ്‌ഥാനവും ബ്രില്ല്യന്റിലെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കി.
99.9763 പെര്‍സെന്റൈല്‍ സ്‌കോറോടെ വൈഷ്‌ണവ്‌ കേരളത്തില്‍ ഒന്നാമനായി. 99.9148 പെര്‍സെന്റൈല്‍ സ്‌കോറോടെഡേവിസ്‌ജോണ്‍ വിദേശത്ത്‌ പരീക്ഷയെഴുതിയവരില്‍ ആദ്യസ്‌ഥാനം നേടി. 89.1111 പെര്‍സെന്റൈല്‍ സ്‌കോറോടെ റയാന്‍ സക്കി ലക്ഷദ്വീപില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ഇവരെകൂടാതെ 99.9785757 സ്‌കോറോടെ കിഷന്‍ ശിവദാസ്‌ 99.9729220 സ്‌കോറോടെ നിരഞ്‌ജന്‍ ജെ. പിള്ള എന്നിവര്‍ മുന്‍നിരയില്‍എത്തി.
കേരളത്തില്‍ ഒന്നാമനായ വൈഷ്‌ണവ്‌ ഇ.എന്‍. കെ തൃശൂര്‍ ജില്ലയിലെ നാട്ടിക ഇയ്യാനി ഞായക്കാട്ട്‌ വീട്ടില്‍ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യാ കൃതീഷിന്റെയും മകനാണ്‌. തൃശൂര്‍ദേവമാതാ സി.എം.ഐ. പബ്ലിക്‌ സ്‌കൂളില്‍ പ്ലസ്‌ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്റില്‍ എന്‍ട്രന്‍സ്‌ പരിശീലനം നേടിവരികയാണ്‌. കൊല്ലം അഞ്ചല്‍ കാഞ്ഞിരംവില്ലയില്‍ സൗദിയില്‍ എന്‍ജിനീയറായ സഞ്‌ജു ടി. ജോണിന്റെയും ബെറ്റിഅലക്‌സാണ്ടറിന്റെയും മകനാണ്‌ ഡേവിസ്‌ എസ്‌. ജോണ്‍. പ്ലസ്‌ടുപഠനത്തിനൊപ്പം ബ്രില്ല്യന്റില്‍ എന്‍ജീയറിങ്‌ എന്‍ട്രന്‍സ്‌ പരിശീലനം ഓണ്‍ലൈനായി നേടുകയായിരുന്നു.
ലക്ഷദ്വീപ്‌ ആന്‍ട്രോത്ത്‌ ഐലന്റ്‌ സ്വദേശി അസി. എന്‍ജിനീയറായ ഒമര്‍ ഷെറിഫീന്റെയും അധ്യാപികയായി നബീസയുടെയും മകനാണ്‌ റയാന്‍ സക്കി. പ്ലസ്‌ടു പഠനത്തിനൊപ്പം ബ്രില്ല്യന്റില്‍ എന്‍ജീയറിംഗ്‌ എന്‍ട്രന്‍സ്‌ പരിശീലനം ഓണ്‍ലൈനായി നേടിവരികയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ കിഷാന്‍ ശിവദാസ്‌ ചാര്‍ട്ടേഡ്‌അക്കൗണ്ടന്റ്‌ - ഡോക്‌ര്‍ ദമ്പതികളായ ശിവദാസന്‍ ആറിന്റെയും ആരാധനാ രാധാകൃഷ്‌ണന്റെയും മകനാണ്‌. ശ്രീകാര്യം ലയോളസ്‌കൂളില്‍ പ്ലസ്‌ടു പഠനത്തോടൊപ്പംരണ്ടു വര്‍ഷമായി ബ്രില്ല്യന്റില്‍ എന്‍ട്രന്‍സ്‌ പരിശീലനം നേടിവരികയാണ്‌. ആര്‍.എം.ഒ, എന്‍.എസ്‌.ഇ. എന്നീ ഒളിമ്പ്യാഡുകളില്‍ വിജയം കൈവരിച്ചിട്ടുണ്ട്‌. നിരഞ്‌ജന്‍ ജെ. പിള്ള ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്‌. ബാങ്ക്‌ ജീവനക്കാരനായ രതീഷ്‌ രാജന്റെയും ടീന മാധവന്‍ പിള്ളയുടെയും മകനാണ്‌. മാന്നാനം കെ.ഇ. സ്‌കൂളില്‍ പ്ലസ്‌ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റില്‍ എന്‍ട്രന്‍സ്‌ പരിശീലനം നടത്തിവരികയാണ്‌.
റോഷന്‍ രാജു എറണാകുളം അയ്യന്‍പുഴ കാഞ്ചാപ്പിള്ളി വീട്ടില്‍ കെ.എസ്‌.എഫ്‌. ഇ.യില്‍ മാനേജരായ രാജു കെ.കെയുടെയും അധ്യാപികയായ ജാസ്‌മിന്‍ കെ.വിയുടെയുംമകനാണ്‌. മാന്നാനം കെ.ഇ. സ്‌കൂളില്‍ പ്ലസ്‌ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റില്‍ എന്‍ട്രന്‍സ്‌ പരിശീലനം നടത്തിവരികയാണ്‌. മൂവാറ്റുപുഴ സ്വദേശി പുത്തന്‍പുരയ്‌ക്കല്‍വീട്ടില്‍ അധ്യാപകനായ ജെന്‍സണ്‍ പി. ജോണിന്റെയും സീമാ എന്‍ന്റെയുംമകനാണ്‌ ആല്‍ഫ്രഡ്‌ ജെന്‍സണ്‍. മാന്നാനം കെ.ഇ. സ്‌കൂളില്‍ പ്ലസ്‌ടുപഠനത്തൊടൊപ്പം ബ്രില്ല്യന്റില്‍ എന്‍ട്രന്‍സ്‌ പരിശീലനം നടത്തിവരികയാണ്‌. ഈ അഞ്ചുപേര്‍ ഉള്‍പ്പടെ ബ്രില്ല്യന്റിലെ 15 വിദ്യാര്‍ഥികള്‍ക്കാണ്‌ 99.9 പെര്‍സെന്റൈല്‍ സ്‌കോറിനു മുകളില്‍ നേടാന്‍ സാധിച്ചത്‌.
ജേക്കബ്‌ സോബിമഠത്തില്‍ - 99.9319, ഡേവിസ്‌ എസ്‌. ജോണ്‍ - 99.9148, ആരോണ്‍ തോമസ്‌ - 99.9103. ധാര്‍മ്മിക്‌ സന്തോഷ്‌ - 99.9069, ഫെലിക്‌സ്‌ പി. മനോജ്‌- 99.9029, തലാല്‍ ഷിഹാബുദീന്‍ - 99.9023, ധ്യാന്‍ തേജ്‌ - 99.9011, വരുണ്‍ രാഗേഷ്‌ പി.പി - 99.9010, ജോസഫ്‌ ജൂഡ്‌ - 99.9001, അക്ഷയ്‌ സുരേഷ്‌ വി. - 99.9012 എന്നിവര്‍ 99.9 പെര്‍സെന്റൈല്‍ നേടിമികച്ച വിജയം കരസ്‌ഥമാക്കി.
99 പേര്‍സന്റൈലിന്‌ മുകളില്‍ മുന്നൂറോളംവിദ്യാര്‍ഥികളെ എത്തിക്കാന്‍ പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററിന്‌ കഴിഞ്ഞു.
98 പേര്‍സന്റൈലിനു മുകളില്‍ ബ്രില്ല്യന്റില്‍നിന്നു 710 കുട്ടികളാണുള്ളത്‌. 97 പേര്‍സന്റൈലിന്‌ മുകളില്‍ 1012 വിദ്യാര്‍ഥികളും 96 പേര്‍സന്റൈലിന്‌ മുകളില്‍ 1710 വിദ്യാര്‍ഥികളും 95 പേര്‍സന്റൈലിന്‌ മുകളില്‍ 2125 വിദ്യാര്‍ഥികളുംഉണ്ട്‌. പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററില്‍നിന്നു ലഭിച്ച തീവ്രപരിശീലനവും ജെ.ഇ.ഇ. മെയിന്‍ പരീക്ഷയുടെഅതേ മാതൃകയിലുള്ള മോക്‌ടെസ്‌റ്റുകളുമാണ്‌ തങ്ങളുടെവിജയമന്ത്രമെന്ന്‌ വിദ്യാര്‍ഥികള്‍ പറഞ്ഞു.അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിര്‍ലോഭമായ സഹകരണമാണു ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററിന്റെ നേട്ടങ്ങള്‍ക്കു കാരണമെന്ന്‌ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്റര്‍ ഡയറക്‌ടര്‍മാര്‍ പറഞ്ഞു.ഉന്നതവിജയം കരസ്‌ഥമാക്കിയ വിദ്യാര്‍ഥികളെ അവര്‍ അനുമോദിച്ചു.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED