Monday, March 16, 2026 Last Updated 3 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

ആറ്റുകാല്‍ പൊങ്കാല: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍. പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍, അധിക സ്‌റ്റോപ്പുകള്‍, ടിക്കറ്റ്‌ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തിപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മാര്‍ച്ച്‌ 3ന്‌ പൊങ്കാല ദിനത്തില്‍, തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലെ യാത്രക്കാരുടെ ഗതാഗതം കാര്യക്ഷമമാക്കുന്നതിനായി കൊല്ലത്തേക്കുള്ള ട്രെയിനുകള്‍ ഒന്നു മുതല്‍ നാലുവരെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നു പുറപ്പെടും.
നാഗര്‍കോവിലിലേക്കുള്ള ട്രെയിനുകള്‍ അഞ്ചാം പ്ലാറ്റ്‌ഫോമില്‍ നിന്നു പുറപ്പെടും. ടിക്കറ്റ്‌ ബുക്കിങ്‌ എളുപ്പമാക്കുന്നതിന്‌, പ്രവേശന, എക്‌സിറ്റ്‌ പോയിന്റുകളില്‍ അധിക ടിക്കറ്റ്‌ കൗണ്ടറുകള്‍ തുറക്കും. തിരുവനന്തപുരം സെന്‍ട്രലിലെ പ്ലാറ്റ്‌ഫോമുകളില്‍ റിസര്‍വ്‌ ചെയ്യാത്ത ടിക്കറ്റിങ്‌ സിസ്‌റ്റം, യു.ടി.എസ്‌. ഓണ്‍മൊബൈല്‍ ക്യു.ആര്‍. കോഡ്‌ കൗണ്ടറുകള്‍ എന്നിവയും ക്രമീകരിക്കും.
സര്‍ക്കാര്‍ റെയില്‍വേ പോലീസ്‌, ലോക്കല്‍ പോലീസ്‌, മറ്റ്‌ അധികാരികള്‍ എന്നിവരുമായി ഏകോപിപ്പിച്ചു റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്‌സ്‌ യാത്രക്കാരുടെ സുരക്ഷ നിരീക്ഷിക്കും.
അടിയന്തര സഹായം നല്‍കുന്നതിനും തടസരഹിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി പ്രധാന സ്‌ഥലങ്ങളില്‍ മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമുകളെ വിന്യസിക്കും. യാത്രക്കാരുടെ സൗകര്യാര്‍ഥം, എറണാകുളം ജങ്‌ഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍ നാഗര്‍കോവില്‍ ജങ്‌ഷന്‍ എന്നീ റൂട്ടുകളില്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
സ്‌പെഷല്‍
ട്രെയിനുകള്‍
ട്രെയിന്‍ നമ്പര്‍ 06121 തിരുവനന്തപുരം സെന്‍ട്രല്‍ നാഗര്‍കോവില്‍ ജങ്‌ഷന്‍ അണ്‍റിസര്‍വ്‌ഡ്‌ സ്‌പെഷല്‍ ട്രെയിന്‍ മാര്‍ച്ച്‌ 02-ന്‌ രാത്രി 20.55ന്‌ തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു പുറപ്പെട്ട്‌ അതേ ദിവസം രാത്രി 23.20ന്‌ നാഗര്‍കോവിലില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06122 നാഗര്‍കോവില്‍ ജങ്‌ഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്‌ഡ്‌ സ്‌പെഷല്‍ ട്രെയിന്‍ മാര്‍ച്ച്‌ 03 ന്‌ നാഗര്‍കോവിലില്‍ നിന്നു 01.40ന്‌ പുറപ്പെട്ട്‌ 03.30 ന്‌ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06123 എറണാകുളം ജങ്‌ഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിന്‍ മാര്‍ച്ച്‌ 03ന്‌ എറണാകുളത്ത്‌ നിന്നു പുലര്‍ച്ചെ 01.20 ന്‌ പുറപ്പെടും. തിരുവനന്തപുരത്ത്‌ 06.30ന്‌ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06124 തിരുവനന്തപുരം സെന്‍ട്രല്‍എറണാകുളം ജങ്‌ഷന്‍ സ്‌പെഷല്‍ െ്രടയിന്‍ 15.10 ന്‌ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന്‌ പുറപ്പെടും 20.15ന്‌ എറണാകുളത്ത്‌ എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 06124 ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെന്‍ട്രല്‍എറണാകുളം ജങ്‌ഷന്‍ അണ്‍റിസര്‍വ്‌ഡ്‌ എക്‌സ്ര്‌പസ്‌ മാര്‍ച്ച്‌ 03-ന്‌ 14.40ന്‌ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന്‌ പുറപ്പെടും 19.10 മണിക്ക്‌ എറണാകുളത്ത്‌ എത്തിച്ചേരും.
അധിക
സ്‌റ്റോപ്പുകള്‍
12624 തിരുവനന്തപുരം സെന്‍ട്രല്‍ ഡോ എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്ര്‌പസ്‌ മാര്‍ച്ച്‌ 03-ന്‌ കഴക്കൂട്ടത്തും ചിറയിന്‍കീഴിലും താല്‍ക്കാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു.
16729 മധുരൈ-പുനലൂര്‍ എക്‌സ്ര്‌പസ്‌ മധുരയില്‍നിന്ന്‌ പുറപ്പെടുന്നു. മാര്‍ച്ച്‌ 02-ന്‌ പള്ളിയാടിയിലും ബാലരാമപുരത്തും താല്‍ക്കാലികമായി നിര്‍ത്തും.
2026 മാര്‍ച്ച്‌ 02ന്‌ രാമേശ്വരത്തു നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16344 രാമേശ്വരം-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്ര്‌പസ്‌ ചിറയിന്‍കീഴില്‍ താല്‍ക്കാലികമായി നിര്‍ത്തും. മാര്‍ച്ച്‌ 03ന്‌ കണ്ണൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്‌ദി എക്‌സ്ര്‌പസ്‌ തിരുവനന്തപുരം പേട്ടയില്‍ താല്‍ക്കാലികമായി നിര്‍ത്തും .മാര്‍ച്ച്‌ 03-ന്‌ മംഗളൂരു സെന്‍ട്രലില്‍ നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 20631 മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേ ഭാരത്‌ എക്‌സ്ര്‌പസ്‌ തിരുവനന്തപുരം പേട്ടയില്‍ താല്‍ക്കാലികമായി നിര്‍ത്തും
പുനഃക്രമീകരണം
മാര്‍ച്ച്‌ മൂന്നിന്‌ സര്‍വീസ്‌ നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത്‌ നിസാമുദ്ദീന്‍ എക്‌സ്ര്‌പസ്‌, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍, കൊല്ലം കന്യാകുമാരി മെമു, നാഗര്‍കോവില്‍ കോട്ടയം എക്‌സ്ര്‌പസ്‌ എന്നിവ വൈകി സര്‍വീസ്‌ നടത്തും.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED