Monday, March 16, 2026 Last Updated 7 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ഇളമണ്ണൂര്‍ വാഹനാപകടം: ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി

uploads/news/2026/02/825746/k8c.jpg

അടൂര്‍: ഇളമണ്ണൂര്‍ ക്ഷേത്രോത്സവത്തിനു പോകുമ്പോള്‍ കാല്‍നട യാത്രക്കാരായ സ്‌ത്രീകളെ വാഹനമിടിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി. തമിഴ്‌നാട്‌ സ്വദേശികളായ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പുനലൂരില്‍നിന്ന്‌ പിടികൂടിയിരുന്നു.
15 നു വൈകിട്ടു നടന്ന അപകടത്തില്‍ ഇളമണ്ണൂര്‍ കുന്നുവിള കിഴക്കേതില്‍ ഉഷ (65) യാണു മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന ശാന്തയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റു. ശാന്തയുടെചെറുമകന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടൂര്‍ ഭാഗത്തുനിന്ന്‌ പത്തനാപുരം ഭാഗത്തേക്ക്‌ അമിതവേഗത്തില്‍ പാഞ്ഞെത്തിയ മാരുതി കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
തുടര്‍ന്ന്‌ നാട്ടുകാരുടെ കൂടി സഹായത്തോടെ പുനലൂരില്‍നിന്ന്‌ പ്രതികളെ പിടികൂടി. തമിഴ്‌നാട്‌ മധുര രാജഗോപാല്‍ നഗര്‍ കോവില്‍പെട്ടിയില്‍ സൂര്യ (24) യാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. മധുര മാവട്ടം രാജഗോപാല്‍ നഗറില്‍ ശക്‌തി (20), തെങ്കാശി കോട്ടപ്പുറം ആലുംമൂട്‌ സ്വദേശി സതീഷ്‌ (21) എന്നിവരും കാറിലുണ്ടായിരുന്നു. മൂവരെയും അടൂര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന്‌ ഇവരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി.
മദ്യലഹരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതിനും വാഹനം നിര്‍ത്താതെ പോയതിനുമുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ്‌ പ്രതികള്‍ക്കെതിരേ കേസെടുത്തത്‌. ഗതാഗത നിയമലംഘനമടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേയുള്ള നടപടികള്‍ ശക്‌തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED