Monday, March 16, 2026 Last Updated 3 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ശ്രീകുമാരഗുരുദേവന്‍കേരളീയ നവോത്ഥാനത്തെ സമരോത്സുകമാക്കിയവരില്‍ പ്രധാനി: മുഖ്യമന്ത്രി

ഇരവിപേരൂര്‍: കേരളീയ നവോത്ഥാനത്തെ സമരോത്സുകമാക്കിയവരില്‍ പ്രഥമസ്‌ഥാനം പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 148ാമത്‌ ജന്മദിനാഘോഷ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന വിചാരങ്ങളെ വര്‍ഗീയതയുടെ നിലയിലേയ്‌ക്ക്‌ തരംതാഴ്‌ത്തുന്നത്‌ അതിന്റെ അന്തഃസത്തയെ തന്നെ ചോര്‍ത്തിക്കളയുമെനന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷ ചിന്തയെ ഇത്‌ പിന്നോട്ടടിപ്പിക്കും. സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ദുര്‍ബലപ്പെടുത്തും. അതനുവദിക്കാന്‍ പാടില്ല. ഇത്തരം പ്രതിലോമ സമീപനങ്ങളെ ഒറ്റക്കെട്ടായിനിന്ന്‌ ചെറുത്തു തോല്‍പ്പിക്കണം അദ്ദേഹം പറഞ്ഞു.
സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്‌ജ്‌, രമേശ്‌ ചെന്നിത്തല എം.എല്‍ എ, തിരുമാവളവന്‍ എം.പി, അഡ്വ മാത്യൂ റ്റി.തോമസ്‌ എം.എല്‍.എ , സംവിധായകന്‍ ഡോ.ബിജു, മണി മഞ്ചാടിക്കരി, രാജു എബ്രഹാം, സണ്ണി എം. കപിക്കാട്‌,.കെ.കെ സുരേഷ്‌, വി.സി. ബിജിമോള്‍, വി.ആര്‍ കുട്ടപ്പന്‍ , പി.എന്‍ രഘുനാഥ്‌ , ഡോ. വി.കെ. രാജു , രേഷ്‌മ കരിവേടകം, റ്റി.കെ. അനീഷ്‌, ആര്‍.ആര്‍ വിശ്വകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED