Monday, March 16, 2026 Last Updated 7 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ബസ്‌ യാത്രയ്‌ക്കിടെ ലൈംഗികാതിക്രമം; മാന്നാര്‍ സ്വദേശി അറസ്‌റ്റില്‍

കൊച്ചി: കെ.എസ്‌.ആര്‍.ടി.സി. ബസ്‌ യാത്രയ്‌ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്‌റ്റില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബു (52) ആണ്‌ പോലീസിന്റെ പിടിയിലായത്‌.
ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇടുക്കിയില്‍നിന്ന്‌ കൊച്ചിയിലേക്ക്‌ വരികയായരിന്ന കെ.എസ്‌.ആര്‍.ടി.സി. ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിയുടെ പരാതിയിലാണ്‌ പാലാരിവട്ടം പോലീസ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇടുക്കിയില്‍നിന്ന്‌ എറണാകുളത്തേക്കുള്ള യാത്രയ്‌ക്കിടെ, ഇടപ്പള്ളിയില്‍വച്ച്‌ സാബു ദേഹത്ത്‌ കൈമുട്ടുകൊണ്ട്‌ സ്‌പര്‍ശിക്കുകയും വസ്‌ത്രം നീക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്നാണു പരാതി.
യുവതി ഇക്കാര്യം ബസ്‌ ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന്‌ യാത്രക്കാരുമായി ബസ്‌ പാലാരിവട്ടം സ്‌റ്റേഷനിലെത്തിച്ചു. കണ്ടക്‌ടറും ൈഡ്രവറും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി സാബുവിനെ കസ്‌റ്റഡിയിലെടുത്ത്‌ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കി. പിന്നീടാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. പെരുമ്പാവൂരില്‍നിന്ന്‌ പ്രതി ബസില്‍ കയറിയെന്നാണ്‌ വിവരമെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വരികയാണെന്നും പാലാരിവട്ടം പോലീസ്‌ അറിയിച്ചു. സാബു സമാനമായ മറ്റൊരു കേസിലും പ്രതിയാണെന്നാണ്‌ വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED