Monday, March 16, 2026 Last Updated 1 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

സ്‌ത്രീവേഷം ധരിച്ചെത്തി ഭാര്യാസഹോദരിയെ കൊലപ്പെടുത്തി

ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന്‌ സ്‌ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത്‌ തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്‌റ്റിനെയാണ്‌ ആക്രമിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നജഫ്‌ഗഡ്‌ നിവാസിയായ ജയ്‌പ്രകാശ്‌ യാദവ്‌ എന്നയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കോച്ചിങ്‌ സെന്ററില്‍ അധ്യാപകനാണ്‌ പ്രതി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇയാള്‍ ഭാര്യയും അവരുടെ വീട്ടുകാരുമായി തകര്‍ക്കത്തിലായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഭാര്യാ സഹോദരിക്കു നേരേയുള്ള ആക്രമണമെന്ന്‌ പോലീസ്‌ അറിയിച്ചു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED