Wednesday, March 18, 2026 Last Updated 8 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ബെവ്‌കോ മദ്യത്തിനു പേരിടല്‍: പരസ്യത്തെ ന്യായീകരിച്ച്‌ എക്‌സൈസ്‌ കമ്മിഷണര്‍

കൊച്ചി: ബിവറേജസ്‌ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന മദ്യത്തിന്റെ പേരിടലുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച പരസ്യത്തെ ന്യായീകരിച്ച്‌ എക്‌സൈസ്‌ കമ്മിഷണര്‍. ഭാവിയില്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന മദ്യത്തിന്റെ പേര്‌ മാത്രമാണു ക്ഷണിച്ചതെന്നും മദ്യം വാങ്ങാനോ കഴിക്കാനോ ഉപദേശിക്കുന്നില്ലെന്നുമാണ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം.
കഴിഞ്ഞ 12 ന്‌ മദ്യത്തിന്റെ പേരിടല്‍ മത്സരത്തിന്റെ എല്ലാ തുടര്‍നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. കൊല്ലത്തെ കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. സഞ്‌ജീവ്‌ കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ബിവറേജസ്‌ കോര്‍പ്പറേഷനു കീഴില്‍ മലബാര്‍ ഡിസ്‌റ്റിലറീസ്‌ നിര്‍മിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക്‌ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണെന്ന തരത്തിലാണ്‌ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്‌. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സഞ്‌ജീവ്‌ കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരസ്യം അബ്‌കാരി ചട്ടത്തിന്റെ ലംഘനമാണെന്നും സര്‍ക്കാര്‍ സ്‌ഥാപനംതന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ വാദം നടക്കുന്നതിനിടെ ബിവറേജ്‌ കോര്‍പ്പറേഷനും നിലപാട്‌ വ്യക്‌തമാക്കിയിരുന്നു.
ഇത്തരത്തിലൊരു ബ്രാണ്ടി നിര്‍മിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ച്‌ ഒരു തരത്തിലുള്ള വിജ്‌ഞാപനവും പുറത്തിറക്കിയിട്ടില്ലെന്നുമാണ്‌ കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചത്‌. മദ്യത്തിനു പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക്‌ 10,000 രൂപ നല്‍കുമെന്ന തരത്തിലുള്ള പരസ്യമാണു വിവാദമായത്‌.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED