Monday, March 16, 2026 Last Updated 9 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

രാമപുരം ഫെസ്‌റ്റ്‌ 27 മുതല്‍

പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും ഇന്‍ഫാമിന്റെയും ഭക്‌തസംഘടനകളുടെയും നേതൃത്വത്തില്‍ മൂന്നാമതു രാമപുരം ഫെസ്‌റ്റ്‌ 27, 28, മാര്‍ച്ച്‌ ഒന്ന്‌ തീയതികളില്‍ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയില്‍ നടക്കും. 27നു രാവിലെ പ്രദര്‍ശനം ആരംഭിക്കും. വൈകിട്ട്‌ ഉദ്‌ഘാടന സമ്മേളനം. കാര്‍ഷിക പ്രദര്‍ശനം, ഫ്‌ളവര്‍ ഷോ, ഭക്ഷ്യമേള, വിവിധ സ്‌ഥാപനങ്ങളുടെയും വ്യക്‌തികളുടെയും സ്‌റ്റാളുകള്‍, പുരാവസ്‌തു നാണയ പ്രദര്‍ശനം, കുതിരസവാരി, ഒട്ടകസവാരി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ- 2000 കിലോ തൂക്കം വരുന്ന- കമാന്റോ എന്ന പോത്തിന്റെ പ്രദര്‍ശനം, റോബോട്ടിക്‌ പ്രദര്‍ശനം, കലാസന്ധ്യ എന്നിവ ഫെസ്‌റ്റിന്റെ ഭാഗമായി ഉണ്ടാകും. കുട്ടികള്‍ക്കായി വിനോദവിജ്‌ഞാന പ്രവര്‍ത്തനങ്ങളും ഒരുക്കും.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED